ട്രാക്ടര്‍ ചിഹ്നത്തില്‍ പ്രചാരണം ആരംഭിച്ച് പി.ജെ. ജോസഫ്

ട്രാക്ടര്‍ ചിഹ്നത്തില്‍ പ്രചാരണം ആരംഭിച്ച് പി.ജെ. ജോസഫ്. പാര്‍ട്ടിയിലെ 10 സ്ഥാനാര്‍ത്ഥികള്‍ക്കും ട്രാക്ടര്‍ ചിഹ്നം ലഭിച്ചു. പ്രചാരണത്തിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ ട്രാക്ടര്‍ റാലി ഉള്‍പ്പെടെ നടത്താനാണ് തീരുമാനം

അതേസമയം, ആവശ്യപ്പെട്ടത് പോലെ ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകനെ തന്നെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് പി. ജെ. ജോസഫ്. എല്ലാവരും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കര്‍ഷകന്റെ ചിഹ്നമാണ്. ഡല്‍ഹിയിലെ കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ ചിഹ്നത്തിന് പ്രസക്തി ഏറെയാണെന്നും പി.ജെ. ജോസഫ് പറഞ്ഞു.

നാളുകള്‍ നീണ്ട നിയമപോരാട്ടം ഒടുവില്‍ പി.സി. തോമസുമായുള്ള ലയനം. പിളരും തോറും വളരുന്ന കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റേത്.

Story Highlights- PJ Joseph started campaign – tractor symbol

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top