വയസ്സ് വെറും 17; ടി-20 റാങ്കിംഗിൽ ഷഫാലി വർമ്മ ഒന്നാം സ്ഥാനത്ത്

shafali verma t20 batter

ഇന്ത്യയുടെ കൗമാര ബാറ്റർ ഷഫാലി വർമ്മ ടി-20 റാങ്കിംഗിൽ ഒന്നാമത്. ഓസ്ട്രേലിയയുടെ ബെത്ത് മൂണിയെ മറികടന്നാണ് 17കാരിയായ താരം ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി-20യിൽ 47 റൺസ് നേടിയതാണ് ഷഫാലിക്ക് തുണയായത്. 750 ആണ് ഇന്ത്യൻ ഓപ്പണറുടെ റേറ്റിംഗ്.

2 റേറ്റിങുകൾ മാത്രം പിന്നിലാണ് മൂണി. 716 റേറ്റിംഗുമായി ന്യൂസീലൻഡിൻ്റെ ബെത്ത് മൂണിയാണ് മൂന്നാം സ്ഥാനത്ത് ഉള്ളത്. മെഗ് ലാനിംഗ്-712 (ഓസ്ട്രേലിയ), എലിസ ഹീലി-705 (ഓസ്ട്രേലിയ)എന്നിവരാണ് അടുത്ത സ്ഥാനങ്ങളിൽ ഉള്ളത്.

ബൗളർമാരിൽ ഇംഗ്ലണ്ടിൻ്റെ സോഫി എക്സ്ലസ്റ്റൺ ആണ് ഒന്നാമത്. ദക്ഷിണാഫ്രിക്കയുടെ ഷബ്നിം ഇസ്മയിൽ, ഇംഗ്ലണ്ടിൻ്റെ തന്നെ സാറ ഗ്ലെൻ എന്നിവരാണ് അടുത്ത സ്ഥാനങ്ങളിൽ ഉള്ളത്. ഓൾറൗണ്ടർമാരുടെ റാങ്കിംഗിൽ ന്യൂസീലൻഡിൻ്റെ സോഫി ഡിവൈൻ ആദ്യ സ്ഥാനത്താണ്. ഇംഗ്ലണ്ടിൻ്റെ നതാലി സിവർ, ഓസ്ട്രേലിയയുടെ എലിസ് പെറി എന്നിവരാണ് അടുത്ത സ്ഥാനങ്ങളിൽ. നാലാം സ്ഥാനത്ത് ഇന്ത്യയുടെ ദീപ്തി ശർമ്മയും ഉണ്ട്.

ഓസ്ട്രേലിയ ആണ് രാജ്യങ്ങളിൽ ഒന്നാമത്. ഓസ്ട്രേലിയ രണ്ടാമത് നിൽക്കുമ്പോൾ ഇന്ത്യ മൂന്നാം സ്ഥാനത്തുണ്ട്.

Story Highlights- shafali verma becomes no. 1 t20 batter

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top