ബിഹാർ നിയമസഭയിൽ നാടകീയ രംഗങ്ങൾ; പ്രതിഷേധിച്ച പ്രതിപക്ഷ എംഎൽഎമാരെ പൊലീസ് കയ്യേറ്റം ചെയ്തു

ബിഹാർ നിയമസഭയിൽ നാടകീയ രംഗങ്ങൾ. പ്രതിഷേധിച്ച പ്രതിപക്ഷ എംഎൽഎമാരെ പൊലീസ് കയ്യേറ്റം ചെയ്തു. പൊലീസിന്റെ അധികാരങ്ങൾ വർധിപ്പിക്കുന്ന ബില്ല് അവതരണത്തിനിടെയാണ് സംഭവം.

ബില്ല് അവതരണത്തിനിടെ പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. സഭ അൽപ സമയത്തേക്ക് പിരിഞ്ഞ അവസരത്തിൽ പ്രതിപക്ഷ അംഗങ്ങൾ സ്പീക്കർ വിജയ് കുമാർ സിംഗിനെ ചേമ്പറിൽ ഘരാവോ ചെയ്തു. വൻ പൊലീസ് സംഘം എത്തി പ്രതിപക്ഷ എംഎൽഎമാരെ ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നു. വനിതകൾ ഉൾപ്പെടെയുള്ളവരെ വലിച്ചിഴച്ചു.

നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ഉൾപ്പെടെയുള്ള നേതാക്കൾ ശക്തമായി പ്രതികരിച്ചു. സംഭവം സഭ നിർത്തിവച്ച് ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് ആർജെഡി അംഗം മനോജ് രാജ്യസഭയിൽ നോട്ടിസ് നൽകി.

Story Highlights- Bihar legislative assembly

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top