കല്‍പറ്റയില്‍ രണ്ടാംഘട്ട പ്രചാരണത്തിലേക്ക് കടന്ന് സ്ഥാനാര്‍ത്ഥികള്‍

ശക്തമായ പോരാട്ടം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിലൊന്നായ കല്‍പറ്റയില്‍ രണ്ടാംഘട്ട പ്രചാരണത്തിലേക്ക് മുന്നണികള്‍ കടന്നതോടെ ആര്‍ക്ക് മുന്‍തൂക്കമെന്ന് പ്രവചിക്കാനാകാത്ത അവസ്ഥയാണ്. എം.വി. ശ്രേയാംസ്‌കുമാറും ടി. സിദ്ദിഖും നേര്‍ക്കുനേര്‍ പോരാടുമ്പോള്‍ ഇത്തവണ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കുമെന്നാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ടി.എം. സുബീഷന്റെ പ്രതീക്ഷ. മുന്നണികള്‍ക്ക് വേണ്ടി മുതിര്‍ന്ന നേതാക്കള്‍ കൂടി ജില്ലയിലെത്തുന്നതോടെ കല്‍പറ്റയിലെ പോരാട്ടം തീപാറുന്നതാകും.
വൈകിതുടങ്ങിയെങ്കിലും പ്രചാരണരംഗത്ത് ഒപ്പത്തിനൊപ്പമെത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി. സിദ്ദിഖ്. തോട്ടം മേഖലയും കോളനികളും കര്‍ഷകരും നിര്‍ണായകമാകുന്ന മണ്ഡലത്തില്‍ പരമാവധി വോട്ടര്‍മാരെ നേരില്‍കാണാനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ശ്രമം. ഇടഞ്ഞ് നില്‍ക്കുന്ന പലരേയും നേരില്‍ക്കണ്ട് തന്നെ പിന്തുണയുറപ്പിച്ചു.
ആദ്യം തുടങ്ങാനായെന്നതും ജില്ലയോടും തിരിച്ചുമുള്ള വൈകാരിക അടുപ്പമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.വി. ശ്രേയാംസ്‌കുമാറിന്റെ കരുത്ത്. ജില്ലയെ അറിയാവുന്ന തന്നെ വോട്ടര്‍മാര്‍ കൈവിടില്ലെന്നാണ് സ്ഥാനാര്‍ത്ഥിയുടെ പ്രതീക്ഷ. പ്രകടനപത്രികയും സര്‍ക്കാരിന്റെ സ്വീകാര്യതയും വോട്ടര്‍മാരില്‍ സ്വാധീനമുറപ്പിക്കും.
മുന്‍ തെരഞ്ഞെടുപ്പുകളെപ്പോലെയാകില്ല എന്‍ഡിഎക്ക് ഇത്തവണ കല്‍പറ്റയെന്നാണ് സ്ഥാനാര്‍ത്ഥി ടി.എം. സുബീഷ് പറയുന്നത്. എല്‍ഡിഎഫിനോടും യുഡിഎഫിനോടുമുള്ള പ്രതികൂല വികാരം എന്‍ഡിഎക്ക് ഇത്തവണ അനുകൂലമാകുമെന്നാണ് പ്രതീക്ഷ.
ഇയാഴ്ച മുതല്‍ മുന്നണികളുടെ സംസ്ഥാന നേതാക്കള്‍ കൂടി ജില്ലയിലേക്കെത്തുന്നതോടെ ആരോപണ പ്രത്യാരോപണങ്ങളും പുതിയ ചര്‍ച്ചാവിഷയവുമൊക്കെയായി തെരഞ്ഞെടുപ്പ് രംഗം വീണ്ടും സജീവമാകും.
Story Highlights- assembly election 2021 kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here