സൈനികർക്ക് ആദരം; ചരിത്രത്തിൽ ആദ്യമായി ജഴ്സി ഡിസൈൻ മാറ്റി സിഎസ്കെ

csk jersey design ipl

ഐപിഎൽ ചരിത്രത്തിൽ ആദ്യമായി ജഴ്സി ഡിസൈൻ മാറ്റി ചെന്നൈ സൂപ്പർ കിംഗ്സ്. സൈനികർക്ക് ആദരവർപ്പിച്ചുകൊണ്ടുള്ള ജഴ്സിയാണ് ചെന്നൈ സൂപ്പർ കിംഗ്സ് പുറത്തുവിട്ടിരിക്കുന്നത്. ചെന്നൈ സൂപ്പർ കിംഗ്സ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട വിഡിയോയിൽ നായകൻ എംഎസ് ധോണിയാണ് പുതിയ ജഴ്സി അവതരിപ്പിച്ചത്.

ജഴ്സിയുടെ തോൾ ഭാഗത്ത് ഇന്ത്യൻ സൈന്യത്തിന് ആദരവർപ്പിച്ചുകൊണ്ടുള്ള ഡിസൈനുണ്ട്. ഇതാണ് പ്രകടമായ മാറ്റം. മുത്തൂറ്റ് പിന്മാറിയ സാഹചര്യത്തിൽ പ്രമുഖ ഓൺലൈഒൻ ഫാഷൻ സ്റ്റോർ ആയ മിന്ത്ര ആണ് ടീമിൻ്റെ പ്രധാന സ്പോൺസർ.

ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ ഏപ്രിൽ 9ന് ആരംഭിക്കും. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. 6 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ചെന്നൈയോടൊപ്പം, ബാംഗ്ലൂർ, മുംബൈ, ഡൽഹി, മുംബൈ, കൊൽക്കത്ത, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. അഹ്മദാബാദിലെ മൊട്ടേരെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ പ്ലേ ഓഫ് മത്സരങ്ങളാണ് കളിക്കുക. മെയ് 30നാണ് ഫൈനൽ.

Story Highlights- csk changed jersey design for ipl

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top