സ്വപ്‌നയുടെ രഹസ്യമൊഴി പുറത്തുവന്ന സംഭവം: കസ്റ്റംസ് കമ്മീഷണര്‍ ഇന്ന് മറുപടി സമര്‍പ്പിക്കും

കോടതിയലക്ഷ്യ നടപടിയുമായി ബന്ധപ്പെട്ട് എജി നല്‍കിയ നോട്ടിസില്‍ കസ്റ്റംസ് കമ്മീഷണര്‍ ഇന്ന് മറുപടി സമര്‍പ്പിക്കും. സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി പുറത്തു വന്ന സംഭവത്തില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ നോട്ടിസിലാണ് മറുപടി നല്‍കുക.

സിപിഐഎം നേതാവും ബാംബു കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ കെ.ജെ. ജേക്കബിന്റെ പരാതിയിലായിരുന്നു കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിന് എജി നോട്ടിസയച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ എന്നിവരുടെ സഹായത്തോടെയാണ് ഡോളര്‍ കടത്തിയതെന്നായിരുന്നു സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി.

Story Highlights- Customs Commissioner, swapna suresh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top