കെഎസ്ആർടിസിയിൽ സഹപ്രവർത്തകയെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവം; ജീവനക്കാരനെ പുറത്താക്കി

ksrtc employee dismissed for sexually assaulting colleague

കെഎസ്ആർടിസിയിൽ സഹപ്രവർത്തകയെ ലൈംഗികമായി ചൂഷണം ചെയ്ത് ആത്മഹത്യയ്ക്കിടയാക്കിയ സംഭവത്തിൽ ജീവനക്കാരനെ പുറത്താക്കി. അങ്കമാലി സെക്ഷൻ ഗ്രേഡ് അസിസ്റ്റന്റ് ഐ.പി ജോസിനെയാണ് പുറത്താക്കിയത്.

വനിതാ കണ്ടക്ടറോട് ലൈംഗിക ചുവയോടെ സംസാരിച്ച് മാനസികമായി പീഡിപ്പിച്ചതിനാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥന് സസ്‌പെൻഷനും നൽകി. തിരുവനന്തപുരം സിറ്റി യൂണിറ്റിലെ സ്റ്റോർ ഇഷ്യൂവർ എസ്.ചന്ദ്രനെയാണ് സസ്‌പെൻഡ് ചെയ്തത്. കോർപ്പറേഷൻ അന്വേഷണത്തെ തുടർന്നാണ് നടപടി.

Story Highlights- ksrtc employee dismissed for sexually assaulting colleague

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top