മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ കേസ്; മൂന്നുപേര്‍ കൂടി അറസ്റ്റില്‍

മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ സ്വദേശികളായ ഷിഹാബ്, സജാദ്, ഫൈസല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 10 ആയി. ഇന്നലെ രാത്രിയോടെയാണ് പ്രതികളെ പിടികൂടിയത്. മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ഫെബ്രുവരി 22 ന് പുലര്‍ച്ചെയായിരുന്നു മാന്നാര്‍ സ്വദേശിനിയായ ബിന്ദുവിനെ ഒരുസംഘം ആളുകള്‍ വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയത്. ഇതിനുശേഷം പാലക്കാട് ഉപേക്ഷിക്കുകയായിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ തന്നെ കേസിലെ മുഖ്യപ്രതികളെ പൊലീസ് പിടികൂടിയിരുന്നു.

തട്ടിക്കൊണ്ടുപോകലില്‍ പരുക്കേറ്റ ബിന്ദു നിലവില്‍ ചികിത്സയിലാണ്. ഇഡി, കസ്റ്റംസ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ ബിന്ദുവില്‍ നിന്ന് മൊഴി രേഖപ്പെടുത്തുമെന്നും വിവരമുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top