Advertisement

കേരളത്തിൽ തുടർ ഭരണമുണ്ടാകും: സണ്ണി വെയിൻ

March 26, 2021
Google News 1 minute Read
era of political killing over says sunny wayne

തെരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് കൂടുതൽ സിനിമാ താരങ്ങൾ എത്തുന്നു. ഷൂട്ടിംഗ് ഷെഡ്യൂൾ നോക്കിയശേഷം വരും ദിവസം തെരഞ്ഞെടുപ്പ് പ്രചരണത്തിന് രംഗത്തുണ്ടാകുമെന്ന് നടൻ സണ്ണി വെയിൻ. സുഹൃത്തുക്കളായ സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിളിച്ചിട്ടുണ്ടെന്നും സണ്ണി വെയിൻ ട്വന്റിഫോറിനോട് പറഞ്ഞു.

കേരളത്തിൽ തീർച്ചയായും തുടർ ഭരണമുണ്ടാകുമെന്ന് സണ്ണി വെയിൻ പറഞ്ഞു. കൊവിഡ് കാലത്ത് കേരളത്തിലെ ജനങ്ങൾക്ക് ധൈര്യം പകർന്നൊരു സർക്കാരാണ് ഇടത് പക്ഷ സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന് 90 നും 100 മധ്യേ മാർക്ക് നൽകുമെന്നും സണ്ണി വെയിൻ പറഞ്ഞു. അദ്ദേഹത്തിന്റെ ചില നിലപാടുകളോട് യോജിപ്പാണെന്നും സണ്ണി കൂട്ടിച്ചേർത്തു.

രാഷ്ട്രീയ നിലപാട് പറയുന്നതുകൊണ്ട് സിനിമയിൽ അവസരം നഷ്ടപ്പെടുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും സണ്ണി വെയിൻ പറഞ്ഞു. കൊലപാതക രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞെന്നും സണ്ണി വെയിൻ കൂട്ടിച്ചേർത്തു.

Story Highlights- era of political killing over says sunny wayne

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here