ലീഗ് കേന്ദ്രങ്ങളിൽ നിന്ന് പോലും പിന്തുണ ലഭിക്കുന്നണ്ടന്ന് ഇടത് സ്ഥാനാർഥി വിപി സാനു

support league VP Sanu

മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ ലീഗ് കേന്ദ്രങ്ങളിൽ നിന്ന് പോലും പിന്തുണ ലഭിക്കുന്നണ്ടന്ന് ഇടത് സ്ഥാനാർഥി വിപി സാനു. വഞ്ചിച്ചവർക്കെതിരായ വിധി എഴുത്ത് മെയ് രണ്ടിന് ഉണ്ടാകുമെന്നും വിപി സാനു 24 നോട് പറഞ്ഞു. വാക് വിത്ത് സാനു പേരിൽ സംഘടിപ്പിച്ച പദയാത്രക്കിടെയാണ് സാനുവിന്റെ പ്രതികരണം. എൻ ആർസി സിഎഎ വിഷയങ്ങൾ കൂടി ഉയർത്തി കാട്ടിയാണ് സാനുവിന്റെ പ്രചാരണം.

“തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ എങ്ങനെ സിഎഎ കേരളത്തിൽ നടപ്പാക്കുമെന്ന് കാണിച്ചുതരാമെന്ന അമിത് ഷായുടെ പ്രസ്താവനയോടുള്ള പ്രതികരണം കൂടിയാണ് ഈ പദയാത്ര. സംസ്ഥാനത്ത് സിഎഎ നടപ്പാക്കാൻ അനുവദിക്കില്ല എന്നാണ് ഞങ്ങൾ പറയുന്നത്. ലീഗ് കേന്ദ്രങ്ങളിൽ നിന്നും ഒരുവിധം പിന്തുണ വരുന്നു. മറുഭാഗത്ത് ആ പിന്തുണ വരുന്നതിലുള്ള വലിയ അസഹിഷ്ണുത അവർ പ്രകടിപ്പിക്കുന്നു. ഇന്ന് മക്കരപ്പറമ്പിൽ വച്ച് പ്രകടനത്തിലേക്ക് അവരുടെ പ്രചരണ വാഹനം ഇടിച്ചുകയറ്റി സംഘർഷമുണ്ടാക്കാൻ ശ്രമിച്ചിരുന്നു. ആക്രമണത്തിൽ പരുക്കു പറ്റിയ 4 പേർ ആശുപത്രിയിലാണ്. അവരെ പരാജയഭീതിയിലേക്ക് തള്ളിവിട്ടിട്ടുണ്ട് എന്നതിനു തെളിവാണ് ഇത്.”- വിപി സാനു പ്രതികരിച്ചു.

ഏത് തരത്തിലുള്ള പ്രകോപനങ്ങളും പ്രതിബന്ധങ്ങളും ഉണ്ടായാലും പാതിവഴിക്ക് ഇട്ടിട്ടുപോവില്ല എന്നാണ് തനിക്ക് നൽകാനുള്ള ഉറപ്പെന്നും സാനു പറഞ്ഞു. മെയ് രണ്ടിന് വഞ്ചിച്ചവർക്ക് ജനം മറുപടി നൽകുമെന്നും തെരഞ്ഞെടുപ്പിൽ വിജയിച്ച് എൽഡിഎഫ് അധികാരത്തിൽ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights- Getting support even from the league centers VP Sanu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top