പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം ആരംഭിച്ചു; വിവിധ കരാറുകളില്‍ ഒപ്പുവയ്ക്കും

narendra modi

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിദിന ബംഗ്ലാദേശ് സന്ദര്‍ശനം തുടങ്ങി. ധാക്കയില്‍ എത്തിയ പ്രധാനമന്ത്രിയെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന സ്വീകരിച്ചു. 497 ദിവസത്തിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി ആദ്യ വിദേശ സന്ദര്‍ശനത്തിന് ധാക്കയില്‍ എത്തിയത്. ബംഗ്ലാദേശ് സേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ മോദി തുടര്‍ന്ന് പരിശോധിച്ചു. ദേശീയ രക്തസാക്ഷി സ്മാരകം തുടര്‍ന്ന് സന്ദര്‍ശിച്ച മോദി അവിടെ വൃക്ഷത്തെ നട്ടു. ശ്രീ ശ്രീ ഹരിചന്ദ് ക്ഷേത്രത്തില്‍ എത്തി മോദി വിവിധ സമുദായാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. ജഷോരേശ്വരി കാളി ക്ഷേത്രത്തിലും പ്രധാനമന്ത്രി ദര്‍ശനം നടത്തും.

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായും പ്രസിഡന്റ് മദ് അബ്ദുള്‍ ഹമീദുമായും മോദി ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇന്ത്യ- ബംഗ്ലാദേശ് ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനായി വിവിധ കരാറുകളിലും പ്രധാനമന്ത്രി ഒപ്പുവയ്ക്കും. ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധം ദൃഢമാക്കുന്നതിനായുളള കരാറുകളിലാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ പ്രധാനമായും ഒപ്പുവയ്ക്കുന്നത്.

Read Also : അസമിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ വഴിതിരിച്ച് വിടാൻ പ്രധാനമന്ത്രി ശ്രമിക്കുന്നു: പ്രിയങ്കാ ഗാന്ധി

സമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രതിനിധികളുമായും നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. ഗോപാല്‍ഗഞ്ച് ജില്ലയിലെ തുംഗിപരയില്‍ സ്ഥാപിച്ചിട്ടുള്ള ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ ശവകുടീരം സന്ദര്‍ശിച്ച് പ്രധാനമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിക്കും. ബംഗ്ലാദേശ് ദേശീയ ദിനത്തോട് അനുബന്ധിച്ച് വെള്ളിയാഴ്ച നടക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി നരേന്ദ്ര മോദി പങ്കെടുക്കുന്നുണ്ട്.

Story Highlights- narandra modi, bengladesh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top