തിരുമാന്ധാംകുന്ന് ദേവിക്ഷേത്രത്തില്‍ ആന ഇടഞ്ഞു

elephant

മലപ്പുറം അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ദേവി ക്ഷേത്രത്തില്‍ പൂരത്തിനിടെ ആന ഇടഞ്ഞു. കുളിപ്പിക്കുന്നതിന് ഇടയിലാണ് ആന ഇടഞ്ഞത്. ഗുരുവായൂര്‍ ദാമോദര്‍ ദാസ് എന്ന ആനയാണ് ഇടഞ്ഞതെന്നും വിവരം.

രാവിലെ എട്ട് മണിയോടെയാണ് സംഭവം. ഇടഞ്ഞ ആന പാപ്പാനെ ആക്രമിക്കാന്‍ തിരിഞ്ഞു. എന്നാല്‍ പാപ്പാന്‍ വലിയ പരുക്കുകള്‍ ഏല്‍ക്കാതെ രക്ഷപ്പെട്ടു. ഇതോടെ പൂരപ്പുറപ്പാട് തടസപ്പെട്ടു. പിന്നീട് ആനയെ ഒഴിവാക്കിയാണ് ചടങ്ങുകള്‍ നടത്തിയത്. മൂന്ന് മണിക്കൂറുകളോളം ആന പ്രദേശത്ത് പരിഭ്രാന്ത്രി പരത്തി. ശേഷം ആനയെ തളച്ചു.

Story Highlights: masoor murder case, ramesh chennithala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top