Advertisement

നിയമ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന കേസ്; സ്വാമി ചിന്മയാനന്ദിനെ കോടതി വെറുതെ വിട്ടു

March 27, 2021
Google News 1 minute Read

നിയമ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെ കോടതി വെറുതെ വിട്ടു. ലക്‌നൗവിലെ പ്രത്യേക കോടതിയുടേതാണ് നടപടി. ഇരമൊഴിമാറ്റിയതോടെ തെളിവുകളുടെ അഭാവത്തിലാണ് ചിന്മയാനന്ദിനെ വെറുതെ വിട്ടത്. പണം തട്ടാൻ ശ്രമിച്ചെന്ന കേസിൽ പെൺകുട്ടിയേയും വെറുതെ വിട്ടു.

ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ ചിന്മയാനന്ദ് ഡയറക്റായ കോളജിലെ വിദ്യാർത്ഥിനിയായിരുന്നു പരാതിക്കാരി. ചിന്മയാനന്ദിനെതിരെ പീഡനത്തിനിരയായ പെൺകുട്ടി സോഷ്യൽ മീഡിയയിൽ വിഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കേസ് പൊതുജനശ്രദ്ധയിലേക്ക് വരുന്നത്. ചിന്മയാനന്ദ് തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് ഭിഷണിപ്പെടുത്തുന്നതായി പെൺകുട്ടി വിഡിയോയിൽ ആരോപിച്ചിരുന്നു. തുടർന്ന് കാണാതായ പെൺകുട്ടിയെ ദിവസങ്ങൾക്ക് ശേഷം രാജസ്ഥാനിൽ നിന്ന് കണ്ടെത്തി. ഇതിനിടയിൽ സുപ്രിംകോടതി നിർദേശപ്രകാരം സെപ്റ്റംബർ മൂന്നിന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. അന്വേഷണം പുരോഗമിക്കുന്നതിനിടെ പെൺകുട്ടി മൊഴി മാറ്റിയത് വാർത്തയായിരുന്നു.

Story Highlights-Former BJP Leader Swami Chinmayanand Acquitted In Rape Case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here