ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് കാണിക്കട്ടെ; ഇരട്ട വോട്ട് ആരോപണത്തില്‍ ഷമാ മുഹമ്മദ്

തനിക്ക് എതിരായ സിപിഐഎമ്മിന്റെ ഇരട്ട വോട്ട് ആരോപണം തെറ്റെന്ന് എഐസിസി വക്താവ് ഷമാ മുഹമ്മദ്. തനിക്ക് രണ്ട് വോട്ടര്‍ ഐഡി കാര്‍ഡില്ല. സിപിഐഎം തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും ഷമ. ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് കാണിക്കട്ടെ. ആരോപണം ഉന്നയിക്കുന്നത് പിണറായി വിജയന് എതിരെ സംസാരിക്കുന്നത് കൊണ്ടാണെന്നും ഷമ പറഞ്ഞു. ധർമ്മടത്താണ് കൂടുതൽ കള്ളവോട്ടുകൾ ഉള്ളതെന്നും ഷമ മുഹമ്മദ്.
‘പ്രതിപക്ഷ രമേശ് ചെന്നിത്തല ഇവിടെ ഒരുപാട് കള്ളവോട്ടുണ്ടെന്ന് പറഞ്ഞത് ശരിയാണ്. എന്റെ മേലുള്ള ആരോപണം തെളിയിക്കാന്‍ പിണറായി വിജയനോടും എം വി ജയരാജനോടും ചോദിക്കുന്നു.’ തെളിവ് കാണിച്ചാല്‍ മറുപടി പറയാമെന്നും ഷമ.
സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനാണ് ഷമയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ 89ാം ബൂത്തിലാണ് രണ്ട് വോട്ടും. 89ാം ബൂത്തിലെ 532ാം നമ്പര്‍ വോട്ടറായ ഷമാ മുഹമ്മദ് വിലാസത്തോടൊപ്പം പിതാവ് മുഹമ്മദ് കുഞ്ഞിയുടെ പേരാണ് കൊടുത്തിരിക്കുന്നത്. ഇതേ ബൂത്തിലെ 125ാം നമ്പര്‍ വോട്ടറും ഷമാ മുഹമ്മദാണ്. ഇവിടെ വിലാസത്തില്‍ ഭര്‍ത്താവിന്‍റെ പേരാണ് നല്‍കിയിരിക്കുന്നതെന്നും ജയരാജന്‍ ആരോപിച്ചു. ഇരട്ട വോട്ട് ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഷമയ്‌ക്കെതിരെ നടപടിയെടുക്കുമോയെന്നും ജയരാജന്‍ ചോദിച്ചു.
Story Highlights- assembly election 2021, shama muhammad, twin vote
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here