Advertisement

മേഴ്സിക്കുട്ടിയമ്മക്കെതിരെ മത്സരിക്കുന്ന ഇഎംസിസി കമ്പനി ഉടമയുടെ ആസ്തി 10000 രൂപ മാത്രം

March 27, 2021
Google News 2 minutes Read
assets EMCC company owner

അയ്യായിരം കോടി രൂപയുടെ ആഴക്കടൽ മൽസ്യബന്ധക്കരാർ നടപ്പാക്കാനെത്തിയ ഇഎംസിസി കമ്പനി ഉടമയുടെ ആസ്തി 10000 രൂപ മാത്രം. കുണ്ടറയിലെ സ്ഥാനാർത്ഥിയായ ഇഎംസിസി ഉടമ ഷിജു എം വർഗീസ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഈ വിചിത്രകണക്ക്. വിദേശസ്വത്തിന്റെയും സർക്കാരുമായുണ്ടായിരുന്ന കരാറിന്റെയും വിവരം തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മറച്ചുവെച്ചു.

Read Also : മേഴ്‌സിക്കുട്ടിയമ്മക്കെതിരെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇഎംസിസി ഡയറക്ടർ നാമനിർദേശ പത്രിക നൽകി

കുണ്ടറയിൽ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ ഡെമോക്രാറ്റിക്‌ സോഷ്യൽ ജസ്‌റ്റിസ്‌ പാർട്ടി സ്ഥാനാർത്ഥി ആയാണ് ഇഎംസിസി ഉടമ ഷിജു എം വർഗീസ് മത്സരിക്കുന്നത്. അയ്യായിരം കോടി രൂപയുടെ പദ്ധതി നടപ്പാക്കാൻ എത്തിയ ഇദ്ദേഹത്തിന്റെ കൈവശം ആകെയുള്ളത് 10000 രൂപ മാത്രമാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ഇന്ത്യയിൽ വസ്തുവകകളില്ല. വിദേശത്തെ സ്വത്തിനെ കുറിച്ച് സത്യവാങ്മൂലത്തിൽ യാതൊന്നും രേഖപ്പെടുത്തിയിട്ടുമില്ല. ഇതോടെ, വിദേശത്തെ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചാണ് ഷിജു എം. വർഗീസ് തിരഞ്ഞെടുപ്പ് സത്യവാങ്മൂലം നൽകിയതെന്ന സംശയം ബലപ്പെടുകയാണ്. ഒപ്പം, ആഴക്കടൽ മൽസ്യബന്ധനകരാർ സംബന്ധിച്ച യാതൊരു വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന് ഇദ്ദേഹം നൽകിയിട്ടില്ല. സർക്കാരുമായി എന്തെങ്കിലും കരാറുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ബാധകമല്ലെന്ന മറുപടിയാണ് ഷിജു നൽകിയത്. അതേസമയം, തന്റെ കൈവശം 10000 രൂപ മാത്രമാണുള്ളതെന്നാണ് ഷിജു എം വർഗീസിൻ്റെ പക്ഷം.

സത്യവാങ്മൂലത്തിൽ വിവരങ്ങൾ മറച്ചുവെച്ച ഷിജു എം. വർഗീസിനെതിരെ പരാതി ലഭിച്ചാൽ അന്വേഷണമുണ്ടാകുമെന്നാണ് ജില്ലാ ഭരണകൂടത്തിൻ്റെ നിലപാട്.

Story Highlights- The assets of the EMCC company owner are only Rs 10,000

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here