Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (27-03-2021

March 27, 2021
Google News 1 minute Read
Todays Headlines 27 march 2021

അസമും ബംഗാളും ഇന്ന് പോളിംഗ് ബൂത്തിലേക്ക്
അസം, ബംഗാൾ സംസ്ഥാനങ്ങളിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. ബംഗാളിൽ ആകെയുള്ള 294 മണ്ഡലങ്ങളിൽ 30 ഇടത്തും അസമിലെ 126 മണ്ഡലങ്ങളിലെ 47 ഇടത്തുമാണ് വോട്ടെടുപ്പ്.

ബംഗാളിൽ ബസ് കത്തിച്ചു
ബംഗാളിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ ആക്രമണം റിപ്പോർട്ട് ചെയ്തു. പുരുളിയയിൽ പോളിംഗ് ഉദ്യോഗസ്ഥർക്കായി സജ്ജീകരിച്ച ബസ് അഗ്നിക്കിരയാക്കിയിരിക്കുകയാണ് അക്രമകാരികൾ.

രമേശ് ചെന്നിത്തലയുടെ അമ്മയ്ക്ക് ഇരട്ട വോട്ട്
രമേശ് ചെന്നിത്തലയുടെ അമ്മയ്ക്ക് ഇരട്ട വോട്ട്. ചെന്നിത്തല പഞ്ചായത്തിലെ 152-ാം ബൂത്തിലും ഹരിപ്പാട് നഗരസഭയിലെ 52-ാം ബൂത്തിലൂമാണ് വോട്ട്.

പശ്ചിമ ബംഗാളിൽ സംഘർഷം; സിപിഐഎം സ്ഥാനാർത്ഥി ഉൾപ്പെടെ ആക്രമിക്കപ്പെട്ടു
പശ്ചിമ ബംഗാളിലെ സൽമോനിയിൽ സംഘർഷം. സിപിഐഎം സ്ഥാനാർത്ഥി ഉൾപ്പെടെ ആക്രമിക്കപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെന്ന് സിപിഐഎം ആരോപിച്ചു.

ഇരട്ട വോട്ടിൽ പ്രതിപക്ഷ നേതാവ് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി
ഇരട്ട വോട്ടിൽ പ്രതിപക്ഷ നേതാവ് ജനങ്ങളോട് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവിന്റേത് സങ്കുചിതമായ മനസാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അമ്മയ്ക്ക് ഇരട്ടവോട്ട് വന്നത് ഉദ്യോഗസ്ഥരുടെ പിഴവെന്ന് രമേശ് ചെന്നിത്തല
അമ്മയ്ക്ക് ഇരട്ടവോട്ട് വന്നത് ഉദ്യോഗസ്ഥരുടെ പിഴവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട്ടേയ്ക്ക് എല്ലാവരുടേയും വോട്ട് മാറ്റിയതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ബിജെപി സ്ഥാനാർത്ഥിയുടെ ചിഹ്നത്തിന് അനുവദിച്ചതിലും കൂടുതൽ വലിപ്പം; വോട്ടിംഗ് മെഷീനിലെ ചിഹ്നത്തെ ചൊല്ലി തർക്കം
വോട്ടിംഗ് മെഷീനിലെ ചിഹ്നത്തെ ചൊല്ലി തർക്കം. കാസർഗോഡ് മണ്ഡലത്തിലാണ് സംഭവം. ബിജെപി സ്ഥാനാർത്ഥിയുടെ ചിഹ്നത്തിന് അനുവദിച്ചതിലും കൂടുതൽ വലിപ്പമെന്നാണ് ആരോപണം. സംഭവത്തിൽ യുഡിഎഫും എൽഡിഎഫും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് പരാതി നൽകി. ഇതേതുടർന്ന് വോട്ടിംഗ് മെഷീന് ക്രമീകരണം നിർത്തിവച്ചു

‘അടുക്കാൻ പറ്റാത്ത അവതാരങ്ങൾ ഗൂഢാലോചന നടത്തി’; എൻ. പ്രശാന്തിനെ വിമർശിച്ച് മുഖ്യമന്ത്രി
ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ എൻ. പ്രശാന്ത് ഐഎഎസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ആഴക്കടൽ മത്സ്യബന്ധന കരാർ വിവാദം ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിലെ എൽഡിഎഫ് പൊതുയോഗത്തിലാണ് പ്രശാന്തിനെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി വിമർശിച്ചത്.

Story Highlights- Todays Headlines 27 march 2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here