നമിഷ സജയന്‍ ‘കഴിവുകളുടെ പവര്‍ ഹൗസ്’ എന്ന് വിനയ് ഫോര്‍ട്ട്

Vinay Fort about Nimisha Sajayan

കുറഞ്ഞ കാലയളവുകൊണ്ടുതന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചലച്ചിത്ര താരമാണ് നിമിഷ സജയന്‍. അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളേയും താരം സിനിമയില്‍ അവിസ്മരണീയമാക്കുന്നു. ശ്രദ്ധ നേടുകയാണ് നിമിഷ സജയനെക്കുറിച്ച് വനയ് ഫോര്‍ട്ട് കുറിച്ച വാക്കുകള്‍. ‘കഴിവുകളുടെ പവര്‍ ഹൗസ്’ എന്നാണ് നിമിഷയെ താരം വിശേഷിപ്പിച്ചത്. ഇരുവരും ഒരുമിച്ചുള്ള ഒരു ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.

മാലിക് എന്ന ചിത്രത്തില്‍ നിന്നുള്ളതാണ് ഈ സ്റ്റില്‍. ഫഹദ് ഫാസില്‍ നായകനായെത്തുന്ന മാലിക് എന്ന ചിത്രത്തില്‍ നിമിഷ സജയനും വിനയ് ഫോര്‍ട്ടും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ചിത്രത്തില്‍ വിനയ് ഫോര്‍ട്ടിന്റെ സഹോദരിയായാണ് നിമിഷ സജയന്‍ എത്തുന്നത്. റോസ്ലിന്‍ എന്നാണ് ചിത്രത്തില്‍ നിമിഷ സജയന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

അതേസമയം മെയ് 13 മുതല്‍ മാലിക് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. മഹേഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധാനത്തിന് പുറമെ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ചിത്രസംയോജനം നിര്‍വഹിക്കുന്നതും മഹേഷ് നാരായണന്‍ ആണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്‌ലറും ചലച്ചിത്ര ലോകത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ജോജു ജോര്‍ജ്, മാലാ പാര്‍വതി, സുദി കോപ്പ, സലീം കുമാര്‍ തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

Story highlights: Vinay Fort about Nimisha Sajayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top