Advertisement

ധര്‍മ്മടത്ത് പിണറായി വിജയന്‍; ഇരിക്കൂറില്‍ സജീവ് ജോസഫ്; കണ്ണൂര്‍ ജില്ലയിലെ ട്വന്റിഫോര്‍ മെഗാ പ്രീപോള്‍ സര്‍വേ ഫലം

March 28, 2021
Google News 1 minute Read

കണ്ണൂര്‍ ജില്ലയിലെ മെഗാ പ്രീപോള്‍ സര്‍വേ ഫലം പുറത്തുവിട്ട് ട്വന്റിഫോര്‍. ആകെയുള്ള 11 മണ്ഡലങ്ങളില്‍ 9 എണ്ണം എല്‍ഡിഎഫും 2 എണ്ണം യുഡിഎഫും നേടുമെന്നാണ് പ്രവചനം.

പയ്യന്നൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ടി ഐ മധുസൂധനനാണ് ജയസാധ്യത പ്രവചിക്കുന്നത്. 58 ശതമാനം വോട്ട് ഇദ്ദേഹം നേടുമെന്നും സര്‍വേ. യുഡിഎഫ് സ്ഥാനാര്‍ത്ഥി എം പ്രദീപ് കുമാര്‍ ആണ് രണ്ടാം സ്ഥാനത്ത്. 34 ശതമാനം വോട്ടാണ് പ്രദീപ് കുമാറിന് ലഭിക്കുക. എട്ട് ശതമാനം വോട്ട് എന്‍ഡിഎയുടെ കെ കെ ശ്രീധരന് കിട്ടുമെന്നും സര്‍വേ ഫലം.

കല്യാശ്ശേരി മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ തന്നെ എം വിജിന്‍ 54 ശതമാനം വോട്ട് നേടി വിജയിക്കുമെന്നും പ്രവചനം. യുഡിഎഫിന്റെ ബ്രിജേഷ് കുമാര്‍ 35 ശതമാനം വോട്ട് നേടും. നേരത്തെ ടി വി രാജേഷ് ജയിച്ചുകയറിയ മണ്ഡലമാണ് കല്യാശ്ശേരി.

Read Also :കേരളത്തില്‍ ശക്തമായ മത്സരമെന്ന് എഐസിസി സര്‍വേ ഫലം; യുഡിഎഫിന് കേവല ഭൂരിക്ഷം നേടാനാകും

തളിപ്പറമ്പ് മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ എം വി ഗോവിന്ദന്‍ ജയിക്കുമെന്നാണ് പ്രവചനം. 52 ശതമാനം വോട്ടിന്റെ പിന്തുണയാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ ഇദ്ദേഹത്തിന് നല്‍കുന്നത്. 36 ശതമാനം വോട്ടാണ് യുഡിഎഫിന്റെ പി വി അബ്ദുള്‍ റഷീദിന് ലഭിക്കുകയെന്നും ഫലം.

ഇരിക്കൂറില്‍ യുഡിഎഫിന്റെ സജീവ് ജോസഫ് വിജയിക്കുമെന്നും സര്‍വേ. 47 ശതമാനം വോട്ട് നേടിയായിരിക്കും ഇരിക്കൂറിലെ വിജയശതമാനമെന്നും പ്രവചനം. എല്‍ഡിഎഫിന്റെ സജി കുഴിയാനിമറ്റം രണ്ടാം സ്ഥാനത്തെത്തും.

അഴീക്കോട് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ വി സുമേഷ് 46 ശതമാനം വോട്ടിന് ജയിക്കാനാണ് സാധ്യത. യുഡിഎഫിന്റെ കെ എം ഷാജിക്ക് 44 ശതമാനം വോട്ട് ലഭിക്കും. ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും മണ്ഡലത്തിലെന്നും പ്രവചനം.

കണ്ണൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സതീശന്‍ പാച്ചേനി ജയിക്കുമെന്നാണ് പ്രവചനം. 46 ശതമാനം വോട്ട് ഇദ്ദേഹം നേടും. രണ്ടാം സ്ഥാനത്ത് എല്‍ഡിഎഫിന്റെ നിലവിലെ എംഎല്‍എ കടന്നപ്പള്ളി രാമചന്ദ്രനാണ്. കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിനാണ് രാമചന്ദ്രന്‍ കടന്നപള്ളി മണ്ഡലത്തില്‍ വിജയിച്ചത്.

ധര്‍മ്മടത്ത് നിലവില്‍ മുഖ്യമന്ത്രിയായ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിണറായി വിജയന്‍ ജയിക്കുമെന്നാണ് പ്രവചനം. 54 ശതമാനം വോട്ട് നേടിയായിരിക്കും പിണറായി വിജയന്‍ വിജയിക്കുക. 37 ശതമാനം വോട്ട് യുഡിഎഫിന്റെ സി രഘുനാഥിന് ലഭിക്കും. കഴിഞ്ഞ തവണ 36000ല്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പിണറായി വിജയന്‍ ധര്‍മ്മടത്ത് ജയിച്ച് കയറിയത്.

തലശ്ശേരി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എ എന്‍ ഷംസീര്‍ ജയിക്കുമെന്ന് സര്‍വേ പറയുന്നു. 58 ശതമാനം പിന്തുണയോട് കൂടിയായിരിക്കും ജയം. യുഡിഎഫിന്റെ എം പി അരവിന്ദാക്ഷനാണ് രണ്ടാം സ്ഥാനത്ത്.

കൂത്തുപറമ്പ് മണ്ഡലത്തില്‍ ഇടത് മുന്നണിയുടെ കെ പി മോഹനന്‍ 48 ശതമാനം വോട്ട് നേടി ജയിക്കുമെന്നാണ് പ്രവചനം. യുഡിഎഫിന്റെ പി കെ അബ്ദുള്ള രണ്ടാം സ്ഥാനം നേടും. 40 ശതമാനം വോട്ട് ഇദ്ദേഹത്തിന് ലഭിച്ചേക്കുമെന്നും സര്‍വേ ഫലം. കഴിഞ്ഞ തവണ കെ പി മോഹനനെ തോല്‍പിച്ച് കെ കെ ശൈലജ ജയിച്ച മണ്ഡലമാണ് ഇത്.

മട്ടന്നൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും സര്‍വേ. 58 ശതമാനം വോട്ട് ശൈലജ നേടുമെന്നും പ്രവചനം. യുഡിഎഫിന്റെ ഇല്ലിക്കല്‍ അഗസ്തി 31 ശതമാനം വോട്ട് നേടും.

പേരാവൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ കെ വി സക്കീര്‍ ഹുസൈന്‍ വിജയം നേടും. 46 ശതമാനം വോട്ട് കിട്ടുമെന്നും പ്രവചനം. രണ്ടാം സ്ഥാനത്തുള്ള യുഡിഎഫിന്റെ സണ്ണി ജോസഫിന് 45 ശതമാനം വോട്ട് ലഭിക്കുമെന്നാണ് പ്രവചനം.

മലബാറിലെ ഉള്‍പ്പെടെ 54 മണ്ഡലങ്ങളിലെ പ്രീപോള്‍ സര്‍വേ ഫലമാണ് ട്വന്റിഫോര്‍ ഇന്ന് പുറത്തുവിടുന്നത്. എഴുപതിനായിരം വോട്ടര്‍മാരെ നേരിട്ട് കണ്ടാണ് ട്വന്റിഫോര്‍ സര്‍വേ തയാറാക്കിയിരിക്കുന്നത്. ശാസ്ത്രീയ രീതി ശാസ്ത്രത്തിലൂടെ 140 മണ്ഡലങ്ങളിലൂടെ ട്വന്റിഫോറിന്റെ പ്രതിനിധികള്‍ ശേഖരിച്ച വിവരങ്ങളാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം 25ാം തിയതി വരെ നടത്തിയ സര്‍വേയുടെ വിവരങ്ങളാണ് പുറത്തുവിടുന്നത്.

Story Highlights: 24 news, 24 survey, assembly elections 2021, kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here