എല്ലാ കാലത്തും യുഡിഎഫിനെ പിന്തുണച്ച് മഞ്ചേരി; ചരിത്രം തിരുത്താന്‍ പ്രചാരണം ശക്തമാക്കി ഇടതുമുന്നണി

എല്ലാ കാലത്തും യുഡിഎഫിനെ പിന്തുണച്ച ചരിത്രമാണ് മഞ്ചേരിയുടെത്. ചരിത്രം തിരുത്താന്‍ ഇത്തവണ പ്രചാരണം കനപ്പിക്കുകയാണ് ഇടതുമുന്നണി. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് യുഡിഎഫിന്റെ മഞ്ചേരിയിലെ പ്രചാരണം.

19616 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് കഴിഞ്ഞ തവണ മഞ്ചേരി മണ്ഡലം മുസ്ലീംലീഗ് നിലനിര്‍ത്തിയത്. ഇത്തവണ യു.എ. ലത്തീഫിലൂടെ മണ്ഡലത്തില്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമാക്കിയാണ് യുഡിഎഫ് പ്രചാരണം. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വോട്ട് തേടല്‍. ജയ പരാജയത്തിന് പകരം ഭൂരിപക്ഷത്തെ കുറിച്ചാണ് യൂഡിഎഫ് ക്യാമ്പിലെ ചര്‍ച്ചകള്‍.

ലീഗിന്റെ കുത്തക മണ്ഡലത്തില്‍ പഴയകാല ലീഗ് പ്രവര്‍ത്തകനെ പാളയത്തിലെത്തിച്ചാണ് ഇടത് പക്ഷം പോരാട്ടത്തിന് ഇറങ്ങുന്നത്. സര്‍ക്കാരിന്റെ ഭരണ മികവും മണ്ഡലത്തിലെ വികസന പ്രശ്‌നങ്ങളും ചര്‍ച്ചയാക്കിയാണ് സ്ഥാനാര്‍ത്ഥി ഡിബോണ നാസറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. മണ്ഡലം പിടിച്ചെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷം. മുന്നേറ്റം ലക്ഷ്യമിട്ട് ബിജെപി സ്ഥാനാര്‍ഥി പി. ആര്‍. രശ്മില്‍നാഥ് മണ്ഡലത്തില്‍ സജീവമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top