ഡോ. സരിന്റെ കുടുംബത്തിന് ഇരട്ട വോട്ട്

Dr.Sarin family has two votes

യുഡിഎഫ് സ്ഥാനാർത്ഥി ഡോ. സരിന്റെ കുടുംബത്തിന് ഇരട്ട വോട്ട്. തെളിവ് പുറത്തുവിട്ട് സിപിഐഎം.

തിരുവില്വാമലയിലെ ബൂത്ത് 129ൽ 98,100 നമ്പർ വോട്ടുകൾ ഉള്ള സരിന്റെ അച്ഛനും അമ്മയ്ക്കും ഒറ്റപ്പാലത്തും വോട്ടുള്ളതായി കണ്ടെത്തി. ഒറ്റപ്പാലം ബൂത്ത് 129 ലും ഇവർക്ക് വോട്ടുണ്ട്.

യുഡിഎഫ് നേതാക്കൾക്കെതിരായ ഇരട്ട വോട്ട് വിവാദം കൊഴുക്കുകയാണ്. സംസ്ഥാനത്ത് സിപിഐഎമ്മിന് ഇരട്ട വോട്ടുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് പിന്നാലെ അദ്ദേഹത്തെ തന്നെ പ്രതിരോധത്തിലാക്കി ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ട വോട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പുറമെ എൽദോസ് കുന്നപ്പള്ളിക്കും ഭാര്യയ്ക്കും അരട്ട വോട്ടുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു.

Story Highlights: Dr.Sarin family has two votes

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top