തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകി; ഭക്ഷ്യക്കിറ്റ്, സ്‌പെഷ്യൽ അരി വിതരണം ഇന്ന്

ഭക്ഷ്യക്കിറ്റ്, സ്‌പെഷ്യൽ അരി വിതരണം ഇന്ന് തുടങ്ങും. തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകിയ സാഹചര്യത്തിലാണ് കിറ്റ് വിതരണം തുടങ്ങുന്നത്. മുൻഗണനാ വിഭാഗങ്ങൾക്കാണ് ഇന്ന് മുതൽ കിറ്റ് നൽകുക. ഇതിനായുള്ള കിറ്റുകൾ റേഷൻ കടകളിൽ എത്തിച്ചു.

വിഷുവിന് മുമ്പ് കിറ്റു വിതരണം പൂർത്തിയാക്കാനാണ് നിർദേശം. ഹൈക്കോടതി അനുമതി നൽകിയതോടെയാണ് സ്‌പെഷ്യൽ അരി വിതരണവും തുടങ്ങാൻ തീരുമാനിച്ചത്. ഉത്സവ കാലം പ്രമാണിച്ച് മുൻഗണനേതര വിഭാഗങ്ങൾക്ക് 10 കിലോ അരി വീതം കുറഞ്ഞ വിലയ്ക്ക് നൽകാനാണ് തീരുമാനം.

Story Highlights: Food kit

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top