ഇരട്ടവോട്ടിനെതിരായ ഹർജി: ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും

ഇരട്ടവോട്ടിനെതിരായ ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ഒരാൾ ഒരു വോട്ട് മാത്രമെ ചെയ്യുന്നുള്ളൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പു വരുത്തണമെന്ന് കഴിഞ്ഞ ദിവസം കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.
ആവശ്യമായ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കണമെന്നായിരുന്നു ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. ഇരട്ട വോട്ട് വിഷയത്തിന്മേൽ നിലവിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ സംബന്ധിച്ച വിശദമായ റിപ്പോർട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് സമർപ്പിച്ചേക്കും. സംസ്ഥാനത്താകെ നാലര ലക്ഷത്തിലധികം ഇരട്ട വോട്ടുകളോ വ്യാജ വോട്ടുകളോ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹർജി നൽകിയത്. ഇരട്ട വോട്ടുകൾ മരവിപ്പിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
Story Highlights: Assembly election 2021, Twin vote
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here