Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (30-03-2021)

March 30, 2021
Google News 1 minute Read
todays news headlines march 30

പൊലീസിലെ കുറ്റക്കാരുടെ വിവരങ്ങൾ ഒരുമാസത്തിനകം പ്രസിദ്ധപ്പെടുത്തണം; ഹൈക്കോടതിയുടെ നിർണായക വിധി

പൊലീസിലെ കുറ്റക്കാരുടെ വിവരങ്ങൾ ഒരു മാസത്തിനകം പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി. അഴിമതിയുടേയും മനുഷ്യാവകാശ ലംഘനങ്ങളുടേയും പേരിൽ കോടതി കുറ്റക്കാരെന്ന് കണ്ടതോ, സർവീസിൽ നിന്ന് പിരിച്ചുവിട്ടതോ ആയ പൊലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ കേരളാ പൊലീസിന്റെ വെബ്‌സൈറ്റിൽ ഒരു മാസത്തിനകം പ്രസിദ്ധപ്പെടുത്തണമെന്നാണ് ഹൈക്കോടതി ഉത്തരവ്.

ഇരട്ട വോട്ട് തടയാൻ നാല് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

ഇരട്ട വോട്ട് തടയാൻ നാല് നിർദേശങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈക്കോടതിയിലാണ് രമേശ് ചെന്നിത്തല നാല് നിർദേശങ്ങൾ മുന്നോട്ടുവച്ചത്.

കമൽഹാസന് രാഷ്ട്രീയം അറിയില്ലെന്ന് പ്രകാശ് കാരാട്ട്

മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസനെതിരെ പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കമൽഹാസന് രാഷ്ട്രീയം അറിയില്ലെന്ന് പ്രകാശ് കാരാട്ട് ട്വന്റിഫോറിനോട് പറഞ്ഞു.

‘ബിജെപിയുമായി ബന്ധമുള്ളത് കോൺഗ്രസിന്’; മഹാരാഷ്ട്രയിൽ എൻസിപിയും ബിജെപിയും ചർച്ച നടത്തിയെന്ന വാർത്ത തള്ളി പി. സി ചാക്കോ

മഹാരാഷ്ട്രയിലെ എൻസിപിയും ബിജെപിയും ചർച്ച നടത്തിയെന്ന വാർത്ത നിഷേധിച്ച് പി. സി ചാക്കോ. വ്യാജ വാർത്തയ്ക്ക് പിന്നിൽ തെരഞ്ഞെടുപ്പ് അജണ്ടയാണ്. ബിജെപിയുമായി ഒളിഞ്ഞും തെളിഞ്ഞും ബന്ധമുള്ളത് കോൺഗ്രസിനാണെന്നും പി. സി ചാക്കോ ട്വന്റിഫോറിനോട് പറഞ്ഞു.

ഇന്ധന വില വീണ്ടും കുറച്ചു; ഒരാഴ്ചയ്ക്കിടെ വില കുറയുന്നത് മൂന്നാം തവണ

ഇന്ധനവില വീണ്ടും കുറച്ചു. പെട്രോളിന് 22 പൈസയും ഡീസലിന് 24 പൈസയുമാണ് കുറച്ചത്. ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ഇന്ധനവില കുറയുന്നത്.

Story Highlights: todays news headlines march 30

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here