ഇത്തവണ കപ്പ് ഞങ്ങൾക്ക്; ആർസിബി താരം ഡാൻ ക്രിസ്ത്യൻ

IPL RCBs Dan Christian

ഇത്തവണത്തെ ഐപിഎൽ കിരീടം തങ്ങൾ സ്വന്തമാക്കുമെന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം ഡാൻ ക്രിസ്ത്യൻ. ഇൻസ്റ്റഗ്രാമിലെ ലൈവ് സെഷനിലാണ് ക്രിസ്ത്യൻ പ്രതീക്ഷ പങ്കുവച്ചത്. കഴിഞ്ഞ വർഷം ആർസിബി പ്ലേഓഫിൽ പ്രവേശിച്ചിരുന്നു എങ്കിലും എലിമിനേറ്റർ സൺറൈസേഴ്സ് ഹൈദരാബാദിനോട് പരാജയപ്പെട്ടിരുന്നു.

“ഒരു ടെം എന്ന നിലയിൽ ഞങ്ങൾ ഇക്കൊല്ലം കിരീടം നേടും. ഞങ്ങൾക്ക് ഒരു ജയത്തിനുള്ള അർഹതയുണ്ട്. ഭാഗ്യവശാൽ, അതിനായി എനിക്ക് അവരെ സഹായിക്കാനാവുമെന്ന് കരുതുന്നു. കോലിക്കും ഡിവില്ല്യേഴ്സിനുമൊപ്പം ബാറ്റ് ചെയ്യുക മികച്ച അനുഭവമാകും. ഗ്ലെൻ മാക്സ്‌വലും അവിടെയുണ്ട്. ഓസ്ട്രേലിയയിൽ നിന്നുള്ള എൻ്റെ ഒരു നല്ല സുഹൃത്താണ് അയാൾ. ഞങ്ങൾ ഒരുമിച്ച് നല്ല ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ഇവർക്കൊപ്പം കളിക്കാനോ, ഡ്രസിംഗ് റൂം പങ്കുവക്കാൻ മാത്രമോ കഴിയുക എന്നത് ഗംഭീരമാകും. ഞാൻ അതിനായി കാത്തിരിക്കുകയാണ്.”- ഡാൻ ക്രിസ്ത്യൻ പറഞ്ഞു.

2016നു ശേഷം ആദ്യമായാണ് കഴിഞ്ഞ വർഷം ആർസിബി പ്ലേഓഫിലെത്തിയത്. എലിമിനേറ്ററിൽ 6 വിക്കറ്റിന് ബാംഗ്ലൂർ പരാജയപ്പെട്ടു. ഇതേ തുടർന്ന് ടീം അഴിച്ചുപണിത ആർസിബി മാനേജ്മെൻ്റ് ചില വമ്പൻ പേരുകാരെ ടീമിൽ എത്തിച്ചിട്ടുണ്ട്. ഡാൻ ക്രിസ്ത്യനെ 4.8 കോടി രൂപയ്ക്കാണ് ഇക്കൊല്ലം ആർസിബി ടീമിൽ എടുത്തത്. 2020-21 സീസൺ ബിബിഎലിലെ മികച്ച പ്രകടനമാണ് ക്രിസ്ത്യനെ ആർസിബിയിൽ എത്തിച്ചത്.

Story Highlights: We’re going to win this year’s IPL RCB’s Dan Christian

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top