Advertisement

ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി അബ്ദുൾ നാസർ മഅദ്‌നി സുപ്രിംകോടതിയിൽ

March 31, 2021
Google News 1 minute Read

ബംഗളൂരു സ്ഫോടനക്കേസിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി പിഡിപി നേതാവ് അബ്ദുൾ നാസർ മഅദ്‌നി സുപ്രിംകോടതിയിൽ. ബംഗളൂരു നഗരത്തിന് പുറത്തുപോകാൻ പാടില്ലെന്ന ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്നും, കേരളത്തിലെ വീട്ടിലേക്ക് പോകാൻ അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

ഒച്ചിഴയുന്ന വേഗതയിലാണ് വിചാരണയുടെ പോക്ക്. ഇപ്പോൾ വിചാരണക്കോടതിയിൽ ജഡ്ജിയും ഇല്ല. ആരോഗ്യ അവസ്ഥയും ബംഗളൂരുവിൽ തുടരുന്നതിലെ സാമ്പത്തിക ബുദ്ധിമുട്ടും മഅദ്‌നി ഹർജിയിൽ ചൂണ്ടിക്കാട്ടി. അബ്ദുൾ നാസർ മഅദ്‌നിയുടെ ഹർജി സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും. 2014 ജൂലൈയിലാണ് സുപ്രിംകോടതി മഅദ്‌നിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

Story Highlights: Abdul Nazer Mahdani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here