Advertisement

ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കേണ്ടത് എങ്ങനെ ? നേരത്തെ ബന്ധിപ്പിച്ചോ എന്ന് എങ്ങനെ അറിയാം ? [24 Explainer]

March 31, 2021
Google News 4 minutes Read
How to link Aadhar card and pan card 24 explainer

പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കേണ്ട അവസാന തീയതി ഇന്നാണ്. ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ ആദായ നികുതി വകുപ്പ് സെക്ഷൻ 139 എഎഎ(2) വകുപ്പുപ്രകാരം സാങ്കേതികപരമായി പാൻ അസാധുവാകും.

ആദ്യം പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31, 2017 ആയിരുന്നു. പിന്നീട് ഈ തീയതി നീട്ടിക്കൊണ്ട് പോവുകയായിരുന്നു. അതുകൊണ്ട് തന്നെ പലരും മുൻപേ തന്നെ ഈ കാർഡുകൾ തമ്മിൽ ലിങ്ക് ചെയ്ത് കാണും. ചിലർ ചെയ്തിട്ടുണ്ടാകില്ല. നിങ്ങൾ ആധാറും പാനും തമ്മിൽ നേരത്തെ ബന്ധിപ്പിച്ചോ എന്ന് എങ്ങനെ അറിയാം ? ഇല്ലെങ്കിൽ എങ്ങനെ ബന്ധിപ്പിക്കണം ?

ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കാൻ മൂന്ന് വഴികൾ :

  1. ഓൺലൈൻ ലിങ്കിംഗ്

www.incometaxindiaefiling.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഇവിടെ ‘ലിങ്ക് ആധാർ’ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. ശേഷം പാൻ നമ്പർ, ആധാർ നമ്പർ, പേര് തുടങ്ങി അവർ ചോദിക്കുന്ന വിവരങ്ങളെല്ലാം നൽകി നടപടിക്രമങ്ങൾ പൂർത്തിയാക്കുക.

  1. ഇൻകംടാക്‌സ് അക്കൗണ്ട് വഴി

ഇൻകംടാക്‌സ് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗ് ഇൻ ചെയ്യുക. അക്കൗണ്ട് ഇല്ലാത്തവർ അക്കൗണ്ട് ഉണ്ടാക്കണം.

ലോഗിൻ ചെയ്തയുടൻ തന്നെ പാൻ -ആധാർ ലിങ്ക് എന്ന് കാണിക്കുന്ന ഒരു പോപ്പ് അപ്പ് വരും. ഇതല്ലെങ്കിൽ പ്രൊഫൈൽ സെറ്റിംഗ്‌സിൽ പോയി ലിങ്ക് ആധാർ എന്ന ടാബ് സെലക്ട് ചെയ്യാം. തുടർന്ന് ആധാർ നമ്പറും താഴെ നൽകിയിരിക്കുന്ന ക്യാപ്ചാ കോഡും നൽകി ആധാർ ലിങ്ക് ചെയ്യാം.

ചൂടുകാലത്ത് വാർത്തകൾ ചൂടൊടെ –  Follow us on Twitter

  1. എസ്എംഎസ്

ഇതൊന്നുമല്ലാതെ എസ്എംഎസ് വഴിയും ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാം. താഴെ കാണുന്ന ഫോർമാറ്റിൽ 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് മെസേജ് അയക്കുകയാണ് വേണ്ടത്.

UIDPAN<space>12 digit Aadhaar>space<10 digit PAN>

ആധാറും പാനും നേരത്തെ ബന്ധിപ്പിച്ചോ എന്ന് എങ്ങനെ അറിയാം ?

www.incometaxindiaefiling.gov.in/aadhaarstatus എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഇവിടെ ആധാർ നമ്പർ, പാൻ നമ്പർ എന്നിവ നൽകി ‘വ്യൂ ലിങ്ക് ആധാർ സ്റ്റേറ്റസ്’ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.

Story Highlights: How to link Aadhar card and pan card

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here