ഇന്നത്തെ പ്രധാന വാർത്തകൾ (31-03-2021)

todays news headlines march 31

‘പെന്‍ഷന്‍ വിതരണം ചെയ്യുന്നവര്‍ എത്തിയത് വോട്ട് ചെയ്യിക്കാന്‍ എത്തിയവര്‍ക്കൊപ്പം’; പ്രതികരണവുമായി കുടുംബം

ആലപ്പുഴ കായംകുളത്ത് തപാല്‍ വോട്ടിനൊപ്പം പെന്‍ഷനും വിതരണം നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി കുടുംബം രംഗത്ത്. വോട്ട് ചെയ്യിക്കാന്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്ക് ഒപ്പമാണ് പെന്‍ഷന്‍ വിതരണ ചെയ്യുന്നവരും എത്തിയതെന്ന് കുടുംബം വ്യക്തമാക്കി. പെന്‍ഷന്‍ അപ്പോള്‍ തന്നെ കൊടുക്കാന്‍ വന്നപ്പോള്‍ തടഞ്ഞു. വോട്ടിന് ഒപ്പം പെന്‍ഷന്‍ കൊടുക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞു.

കായംകുളത്ത് വോട്ടറെ സ്വാധീനിക്കാന്‍ ശ്രമം; കളക്ടര്‍ റിപ്പോര്‍ട്ട് തേടി

ആലപ്പുഴ കായംകുളത്ത് വോട്ടറെ സ്വാധീനിക്കാന്‍ ശ്രമം നടത്തിയെന്ന കോണ്‍ഗ്രസിന്റെ പരാതിയില്‍ ജില്ലാ കളക്ടര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. വരണാധികാരിയോട് റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. തപാല്‍ വോട്ടിനിടെ പെന്‍ഷനും നല്‍കിയെന്നാണ് പരാതി.

ഇരട്ട വോട്ട്; രേഖകള്‍ പുറത്തുവിടും; തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് രമേശ് ചെന്നിത്തല

ഇരട്ട വോട്ട് ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ പറയുന്നതാണോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നതാണോ ശരിയെന്ന് എന്ന് പൊതുജനം അറിയണം. ഇത് സംബന്ധിച്ചുള്ള എല്ലാ രേഖകളും അടുത്ത ദിവസം പുറത്ത് വിടുമെന്നും അദ്ദേഹം പറഞ്ഞു. 38,000 ഇരട്ട വോട്ടുകളെ ഉള്ളൂ എന്ന തെരഞ്ഞെടുപ്പ് കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. പ്രതിപക്ഷം മൂന്ന് ലക്ഷത്തിലധികം പരാതികളാണ് ചൂണ്ടിക്കാണിച്ചത്. ഇരട്ട വോട്ടുള്ളവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുത്. കള്ളവോട്ടിന്റെ പിന്‍ബലത്തില്‍ ജയിക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ആധാർ-പാൻ തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന തീയതി ഇന്ന്

പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കേണ്ട അവസാന തീയതി ഇന്ന്. ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് ഉപയോഗിക്കാൻ കഴിയില്ലെന്നാണ് റിപ്പോർട്ട്.

പശ്ചിമ ബംഗാൾ , അസം രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് നാളെ

പശ്ചിമ ബംഗാൾ , അസം സംസ്ഥാനങ്ങളിളിൽ രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് നാളെ നടക്കും. പശ്ചിമ ബംഗാളിലെ 30 ഉം അസമിലെ 39 ഉം മണ്ഡലങ്ങളാണ് നാളെ ബൂത്തിൽ എത്തുക.

Story Highlights: todays news headlines march 31

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top