കായംകുളത്ത് വോട്ടറെ സ്വാധീനിക്കാന്‍ ശ്രമം; കളക്ടര്‍ റിപ്പോര്‍ട്ട് തേടി

ആലപ്പുഴ കായംകുളത്ത് വോട്ടറെ സ്വാധീനിക്കാന്‍ ശ്രമം നടത്തിയെന്ന കോണ്‍ഗ്രസിന്റെ പരാതിയില്‍ ജില്ലാ കളക്ടര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. വരണാധികാരിയോട് റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. തപാല്‍ വോട്ടിനിടെ പെന്‍ഷനും നല്‍കിയെന്നാണ് പരാതി.

എണ്‍പത് വയസ് കഴിഞ്ഞവരെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ എത്തിയതിനൊപ്പം പെന്‍ഷനും നല്‍കിയെന്നാണ് ആരോപണം. കായംകുളം മണ്ഡലത്തിലെ 77 ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍ക്കാണ് വോട്ട് ചെയ്യിക്കാന്‍ എത്തിയതിനൊപ്പം പെന്‍ഷനും നല്‍കിയത്.

സംഭവത്തില്‍ യുഡിഎഫ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റി കളക്ടര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിരുന്നു. കായംകുളം മണ്ഡലത്തിലെ 77 ാം നമ്പര്‍ ബൂത്തിലെ വോട്ടറുടെ അടുക്കല്‍ പ്രിസൈഡിംഗ് ഓഫീസര്‍ എത്തിയപ്പോഴായിരുന്നു രണ്ട് മാസത്തെ പെന്‍ഷന്‍ കൂടി നല്‍കി വോട്ട് ക്യാന്‍വാസ് ചെയ്യുന്നതിന് ശ്രമിച്ചതെന്നാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം പ്രചരിച്ചിട്ടുണ്ട്.

Story Highlights: postal voting, assembly elections 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top