കല്യാശേരി മണ്ഡലത്തില്‍ യുവാക്കളുടെ പോരാട്ടം

കണ്ണൂര്‍ കല്യാശേരി മണ്ഡലത്തില്‍ ഇക്കുറി യുവാക്കളുടെ പോരാട്ടം. ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള കല്യാശേരിയില്‍ ഇത്തവണ മൂന്ന് മുന്നണികളും പോരാട്ടത്തിന് ഇറക്കിയിട്ടുള്ളത് യുവാക്കളെയാണ്.
ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗവും എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ എം വിജിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണ 42,891 വോട്ടുകള്‍ക്ക് എല്‍ഡിഎഫ് വിജയിച്ച മണ്ഡലമാണിത്. കല്യാശേരിയില്‍ ഉള്‍പ്പെട്ട പത്ത് പഞ്ചായത്തുകളില്‍ എട്ടും ഭരിക്കുന്നത് ഇടതുപക്ഷമാണ്. ഇത്തവണ ഭൂരിപക്ഷം വര്‍ധിപ്പിക്കുകയാണ് എല്‍ഡിഎഫിന്റെ ലക്ഷ്യം.
ഇടത് കോട്ടയാണെങ്കിലും ആഞ്ഞുപിടിച്ചാല്‍ പലതും സംഭവിക്കുമെന്ന പ്രതീക്ഷയോടെയാണ് യുഡിഎഫിന്റെ പോരാട്ടം. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറിയും ഡിസിസി ജനറല്‍ സെക്രട്ടറിയുമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ ബ്രിജേഷ് കുമാര്‍. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം 13,694ല്‍ എത്തിക്കാനായത് മാറ്റത്തിന്റെ സൂചനയാണെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു.
യുവമോര്‍ച്ചാ ജില്ലാ പ്രസിഡന്റായ അരുണ്‍ കൈതപ്രമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണ് അരുണ്‍. തെരഞ്ഞെടുപ്പ് അടുത്തതോടെ മൂന്ന് മുന്നണികളും പ്രചാരണം കൊഴുപ്പിക്കുകയാണ്.
Story Highlights: assembly elections 2021, kannur, kalyassery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here