തിരുവനന്തപുരത്തെ നാല് മണ്ഡലങ്ങളിൽ സിപിഐഎം-ബിജെപി ഡീലെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം നഗരത്തിലെ നാലു മണ്ഡലങ്ങളിൽ സിപിഐഎം-ബിജെപി ഡീലെന്ന് പാർലമെന്റ് അംഗവും നേമത്തെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ കെ. മുരളീധരൻ. തിരുവനന്തപുരം, നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിലാണ് പരസ്പര ധാരണയെന്നും മുരളീധരൻ പറഞ്ഞു.

തിരുവനന്തപുരത്തും നേമത്തും സിപിഐഎം ബിജെപിയെയും വട്ടിയൂർക്കാവിലും കഴക്കൂട്ടത്തും ബിജെപി സിപിഐഎമ്മിനെയും സഹായിക്കാമെന്നതാണ് ധാരണ. ഇരുകൂട്ടരുടെയും നാണംകെട്ട ഡീലിനെ തുറന്നുകാട്ടി യുഡിഎഫ് മുന്നോട്ടുപോകുമെന്നും കെ. മുരളീധരൻ വ്യക്തമാക്കി.

Story Highlights- K Muraleedharan, BJP, CPIM

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top