പശ്ചിമ ബംഗാൾ, അസം രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന്

assam west bengal second phase election today

പശ്ചിമ ബംഗാൾ, അസം രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പശ്ചിമ ബംഗാളിലെ 30 ഉം അസമിലെ 39 ഉം മണ്ഡലങ്ങളാണ് ഇന്ന് ബൂത്തിലെത്തുക.

സൗത്ത് 24 പർഗ നാസ്, ബങ്കുര, പഷിം മേദിനിപൂർ, പുര്ബ4 മേദിനിപൂർ എന്നീ ജില്ലകളിലായാണ് പശ്ചിമ ബംഗാളിലെ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ. 30 മണ്ഡലങ്ങളിൽ നന്ദിഗ്രാമിൽ മുഖ്യമന്ത്രി മമതാ ബാനർജിയും സുവേന്ദു അധികാരിയും തമ്മിലുള്ള പോരാട്ടമാണ് ഏവരും ഉറ്റുനോക്കുന്നത്.

സുരക്ഷാ കരണങ്ങളാൽ പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ബരാക്ക് വാലിയിലും സെൻട്രൽ അസമിലും മലയോര ജില്ലകളിലും വ്യാപിച്ച് കിടക്കുന്നതാണ് അസാമിലെ 39 മണ്ഡലങ്ങൾ. രാവിലെ 8 മണി മുതലാണ് വോട്ടെടുപ്പ്.

Story Highlights: assam west bengal second phase election today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top