നടൻ ദീപ് സിദ്ദു സമർപ്പിച്ച ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

court consider deep sidhu bail petition today

കർഷകരുടെ ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട ചെങ്കോട്ട സംഘർഷത്തിൽ നടൻ ദീപ് സിദ്ദു സമർപ്പിച്ച ജാമ്യാപേക്ഷ ഡൽഹി അഡിഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.

റിപ്പബ്ലിക് ദിനത്തിലുണ്ടായ സംഘർഷത്തിലെ മുഖ്യ സൂത്രധാരനാണ് ദീപ് സിദ്ദുവെന്നാണ് ഡൽഹി പൊലീസിന്റെ ആരോപണം. ഇന്നലെ മറ്റൊരു കോടതിക്ക് മുന്നിൽ ജാമ്യാപേക്ഷ എത്തിയെങ്കിലും അധികാര പരിധി ചൂണ്ടിക്കാട്ടി കേസ് അഡിഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.

കഴിഞ്ഞ ഫെബ്രുവരി ഒൻപതിനാണ് ദീപ് സിദ്ദുവിനെ അറസ്റ്റ് ചെയ്തത്.

Story Highlights: court consider deep sidhu bail petition today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top