Advertisement

കേരളത്തിൽ ലൗ ജിഹാദില്ല : ശശി തരൂർ ട്വന്റിഫോറിനോട്

April 1, 2021
Google News 1 minute Read
no love jihad in kerala says shashi tharoor

കേരളത്തിൽ ലൗ ജിഹാദില്ലെന്ന് ശശി തരൂർ ട്വന്റിഫോറിനോട്. എത്ര ലൗ ജിഹാദ് കേസ് കേരളത്തിൽ ബിജെപിക്ക് കണ്ടെത്താനായെന്ന് ശശി തരൂർ ചോദിച്ചു. ഇത്തരം വർഗീയ വിഷപ്രചാരണത്തെ തള്ളിക്കളയണമെന്നും ശശി തരൂർ പ്രതികരിച്ചു.

തെരഞ്ഞെടുപ്പിൽ ശബരിമല മുഖ്യവിഷയമല്ലെന്നും ആചാര സംരക്ഷണം നെഹ്രു ധാരയുമായി ചേർന്നു പോവുന്നതാണെന്നും ശശി തരൂർ പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കേരളത്തിൽ ലൗ ജിഹാദിനെ കുറിച്ചുള്ള വിവാദങ്ങൾ കൊഴുക്കുകയാണ്. അധികാരത്തിലെത്തിയാൽ ലൗ ജിഹാദിനെതിരെ നിയമനിർമാണം നടത്തുമെന്ന് ബിജെപി പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരുന്നു. കത്തോലിക്കാ സഭയും ലൗ ജിഹാദ് പരാമർശവുമായി രംഗത്തെത്തിയിരുന്നു. ലൗ ജിഹാദ് വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് കത്തോലിക്കാ സഭ പറഞ്ഞത്. ലൗ ജിഹാദ് വിഷയത്തിൽ സംശയങ്ങൾ ദുരീകരിക്കപ്പെടണമെന്ന് ജോസ് കെ മാണിയും പറഞ്ഞു. ഇത് വിവാദമായതിനെ തുടർന്ന് ജോസ് കെ മാണി തന്നെ തന്റെ നിലപാട് തിരുത്തി പറഞ്ഞു.

Story Highlights: no love jihad in kerala says shashi tharoor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here