2001ലും യുഡിഎഫ്-ബിജെപി വോട്ട് ധാരണയ്ക്ക് ശ്രമം ഉണ്ടായിരുന്നു; ധർമടം എൻഡിഎ സ്ഥാനാർത്ഥി സികെ പത്മനാഭൻ

2001ലും യുഡിഎഫ് നേതാക്കൾ ബിജെപിയുമായി വോട്ട് ധാരണയുണ്ടാക്കാൻ ശ്രമിച്ചെന്ന് ബിജെപി നേതാവും ധർമ്മടത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ സികെ പത്മനാഭൻ ട്വൻ്റിഫോറിനോട് പറഞ്ഞു.
താൻ മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയായപ്പോഴാണ് ചർച്ച നടന്നത്. കാസർഗോഡ് വെച്ച് നടന്ന ചർച്ചയിൽ മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും കേരള കോൺഗ്രസ് നേതാവ് കെഎം മാണിയുമാണ് യുഡിഎഫിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. താനും പിപി മുകുന്ദനും ബിജെപിയുടെ കേരള ചുമതലയുണ്ടായിരുന്ന വേദപ്രകാശ് ഗോയലും ചർച്ചയിൽ പങ്കെടുത്തെന്നും സികെ പത്മനാഭൻ പറഞ്ഞു. എന്നാൽ ധാരണയുണ്ടാക്കാൻ താൽപര്യമില്ലെന്ന് ബിജെപി നിലപാട് എടുത്തെന്നും സി കെ പത്മനാഭൻ ട്വൻ്റിഫോറിനോട് വ്യക്തമാക്കി.
Story Highlights: UDF BJP alliance in 2001 ck padmanabhan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here