വോട്ടര്‍ പട്ടിക; പ്രതിപക്ഷ നേതാവിന്റെ ആരോപണം തെറ്റെന്ന് പി സി ചാക്കോ

വോട്ടര്‍ പട്ടിക സംബന്ധിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം തെറ്റ് എന്ന് എന്‍സിപി നേതാവ് പി സി ചാക്കോ. രമേശ് ചെന്നിത്തലയുടേത് ആരോ തയാറാക്കി നല്‍കിയ തിരക്കഥയെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂല സാഹചര്യമാണെന്നും പി സി ചാക്കോ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഇരട്ട വോട്ടിന്റെ വിശദാംശങ്ങള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടത്. 4.34 ലക്ഷം ഇരട്ട വോട്ടുകളുടെ വിശദാംശങ്ങളാണ് ‘ഓപ്പറേഷന്‍ ട്വിന്‍സ്’ എന്ന വെബ്‌സൈറ്റിലൂടെ(www.operationtwins.com) പ്രതിപക്ഷ നേതാവ് പുറത്തുവിട്ടത്.
ഒന്നിലധികം വോട്ടുള്ളവരുടെ വിവരങ്ങള്‍ പുറത്തുവിടുമെന്ന് രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ഇരട്ട വോട്ട് സംബന്ധിച്ച ഹൈക്കോടതി വിധി പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ഇരട്ട വോട്ടുള്ളവരില്‍ നിന്ന് സത്യവാങ്മൂലം വാങ്ങണമെന്ന കോടതി നിര്‍ദേശം തമാശയാണെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.
Story Highlights: p c chacko, voters list, ramesh chennithala, twin vote
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here