Advertisement

‘കൊവിഡ് വാക്‌സിൻ കയറ്റുമതിക്ക് നിരോധനമില്ല’: കേന്ദ്ര വിദേശകാര്യമന്ത്രാലയം

April 2, 2021
Google News 1 minute Read

കൊവിഡ് വാക്‌സിൻ കയറ്റുമതിക്ക് ഏതെങ്കിലും തരത്തിലുള്ള നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. വാക്‌സിൻ വിതരണത്തിന് നിരോധനമേർപ്പെടുത്തി എന്നത് തെറ്റായ പ്രചാരണമാണെന്നും കേന്ദ്ര വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

നിലവിൽ എൺപതിലധികം രാജ്യങ്ങൾക്ക് കൊവിഡ് വാക്‌സിൻ വിതരണം ചെയ്തു. ഇത്തരത്തിൽ 6.44 കോടി ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. 1.82 കോടി ഡോസ് വാക്സിനുകൾ കൊവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യുന്നതിനുള്ള അന്താരാഷ്ട്ര പദ്ധതിയുടെ ഭാഗമായും നൽകി. വാക്സിന്റെ ആഭ്യന്തര ആവശ്യം കണക്കിലെടുത്തുകൊണ്ട് വിതരണം നടത്തുന്നുണ്ടെന്നും അരിന്ദം ബാഗ്ചി പറഞ്ഞു. നേരത്തേ വാക്സിൻ കയറ്റുമതിക്ക് ഇന്ത്യ നിയന്ത്രണം ഏർപ്പെടുത്തിയതായി വാർത്തകളുണ്ടായിരുന്നു.

Story Highlights: covid vaccine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here