ട്വന്റി- 20 തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടും: ഉമ്മന്‍ ചാണ്ടിയുടെ മരുമകന്‍ വര്‍ഗീസ് ജോര്‍ജ്

vargheese george

നിയമസഭാ തെരഞ്ഞടുപ്പില്‍ ട്വന്റി- 20 മികച്ച വിജയം നേടുമെന്ന് ഉമ്മന്‍ ചാണ്ടിയുടെ മരുമകനും ട്വന്റി- 20യുടെ യൂത്ത് വിംഗ് കോര്‍ഡിനേറ്ററുമായ വര്‍ഗീസ് ജോര്‍ജ്. ഉമ്മന്‍ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയാകണം. പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചത് ട്വന്റി 20യുടെ ഇച്ഛാശക്തിയാണെന്നും വര്‍ഗീസ് ജോര്‍ജ് വ്യക്തമാക്കി.

ദുബായില്‍ ആണ് താന്‍ ജോലി ചെയ്യുന്നത്. മണലും ഉപ്പുവെള്ളവും വച്ച് മലയാളികളാണ് ആ നഗരം കെട്ടിപ്പൊക്കിയത്. ഇവിടെയില്ലാത്തത് ഇച്ഛാശക്തിയില്ലാത്ത ഭരണകൂടമാണ്. അല്ലെങ്കില്‍ കേരളം സ്വിറ്റ്‌സര്‍ലാന്റോ ദുബായോ പോലെയായേനെ. കേന്ദ്ര സര്‍ക്കാര്‍ പോലും ചെയ്യാത്ത കാര്യങ്ങളാണ് ട്വന്റി 20 പോലെയുള്ളൊരു ചെറിയ പാര്‍ട്ടി ചെയ്യുന്നത്. അതാണ് ഇച്ഛാശക്തിയെന്നും വര്‍ഗീസ് ജോര്‍ജ്.

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചത് കണ്ടിട്ടുള്ള ആളാണ് താനെന്നും വേറെ ഏത് മുഖ്യമന്ത്രിയാണ് ദിവസവും രണ്ട് മണിക്കൂര്‍ മാത്രം ഉറങ്ങി ജനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചതെന്നും വര്‍ഗീസ് ജോര്‍ജ് ചോദിച്ചു. അതിനാല്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി ഉമ്മന്‍ ചാണ്ടി തന്നെ വരണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: twenty-20, assembly elections 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top