പെരിയ ഇരട്ടക്കൊലക്കേസ്; റിമാൻഡ് പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി

periya murder interrogation remand

പെരിയ ഇരട്ടക്കൊലക്കേസിൽ റിമാൻഡ് പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മുഖ്യപ്രതി എ പീതാംബരൻ ഉൾപ്പടെയുള്ള പതിനൊന്നു പ്രതികളെയാണ് സിബിഐ സംഘം മൂന്നു ദിവസം കൊണ്ട് ചോദ്യം ചെയ്തത്. ഇവരുടെ മൊഴികൾ വിശദമായി വിലയിരുത്തിയ ശേഷം തുടർനടപടികളിലേക്ക് അന്വേഷണ സംഘം കടക്കും.

ജാമ്യത്തിൽ കഴിയുന്ന മറ്റ് മൂന്നു പ്രതികളെ നേരത്തെ തന്നെ ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സിബിഐ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. എറണാകുളം സിബിഐ കോടതിയുടെ അനുമതിയോടെയാണ് റിമാൻഡ് പ്രതികളെ കൂടി സംഘം ചോദ്യം ചെയ്തത്.

Story Highlights: periya murder case interrogation of the remand accused is over

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top