‘മനുഷ്യ രക്തം നിക്ഷേപിച്ച സാത്താന്‍ ഷൂസ്’; വില്‍പന തടഞ്ഞ് അമേരിക്കയില്‍ കോടതി

മനുഷ്യ രക്തം നിക്ഷേപിച്ച സാത്താന്‍ ഷൂസിന്റെ വില്‍പന തടഞ്ഞ് അമേരിക്കയിലെ ബ്രൂക്ക്‌ലിന്‍ കോടതി. വിവാദ ഷൂസിന്റെ വില്‍പന തടയണമെന്നാവശ്യപ്പെട്ട് പ്രശസ്ത ഷൂ കമ്പനിയായ നൈക്കി കോടതിയെ സമീപിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി.
‘സാത്താന്‍ ഷൂസ്’ എന്ന പേരിലാണ് ഷൂ വിപണിയിലെത്തിച്ചത്. നൈക്കിയുടെ ഷൂസുമായി സാമ്യമുണ്ടെന്ന് കാണിച്ചായിരുന്നു കോടതിയില്‍ കമ്പനി ഹര്‍ജി നല്‍കിയത്. നൈക്കി എയര്‍മാക്‌സ് 97 ഷൂസിന്റെ രൂപാന്തരമായിരുന്നു സാത്താന്‍ ഷൂസ്.
ഒരു തുള്ളി മനുഷ്യരക്തവും ഷൂസില്‍ നിക്ഷേപിച്ചിട്ടുണ്ടായിരുന്നു. അതോടൊപ്പം സാത്താന്റെ വീഴ്ച സൂചിപ്പിക്കുന്ന ബൈബിളിലെ വാക്യം ലൂക്ക് 10:18 എന്നും ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു.
ആകെ 666 ജോഡി ഷൂസുകള്‍ മാത്രമായിരുന്നു നിര്‍മിച്ചിട്ടുണ്ടായിരുന്നത്. 666ാം ഉപഭോക്താവ് ആര് എന്ന തീരുമാനിക്കുന്നതിനിടെയാണ് ഇടിത്തീ പോലെ കോടതി ഉത്തരവ് ഇറക്കിയത്. ഇതിനെ അപലപിച്ച് സാത്താന്‍ ഷൂ ഇറക്കിയ എംഎസ്‌സിഎച്ച്എഫ് കമ്പനി രംഗത്തെത്തി. 1000 ഡോളര്‍ ആണ് ഒരു ജോഡി ഷൂസിന് വിലയിട്ടിരുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരെയുള്ള കടന്നുകയറ്റമാണിതെന്നാണ് കമ്പനിയുടെ ആക്ഷേപം.
2019ല്‍ ‘ജീസസ് ഷൂ’ എന്ന പേരിലും കമ്പനി നൈക്കിയുടെ ഇതേ ഷൂ ഉപയോഗിച്ച് വില്‍പന നടത്തിയിരുന്നു. ആ ഷൂവില്‍ നിറച്ചിരുന്നത് പുണ്യ തീര്‍ത്ഥമായിരുന്നുവെന്നും വിവരം.
Story Highlights: satan shoe, america
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here