തലശേരിയിൽ ബിജെപി വോട്ട് മറിക്കലിന് പദ്ധതിയിട്ടുവെന്ന് സി.ഒ.ടി നസീർ; ശബ്ദരേഖ നാളെ പുറത്തുവിടും

ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി തലശേരിയിലെ സ്വതന്ത്ര സ്ഥാനാർത്ഥി സി.ഒ.ടി നസീർ. തലശേരിയിൽ ബിജെപി വോട്ട് മറിക്കലിന് പദ്ധതിയിട്ടുവെന്നാണ് നസീറിന്റെ ആരോപണം.
തെളിവായ ശബ്ദരേഖ നാളെ പുറത്ത് വിടുമെന്നും നസീർ പറഞ്ഞു. തനിക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോഴും ബിജെപി വോട്ട് മറിക്കാൻ പദ്ധതിയിട്ടിരുന്നുവെന്നും സി.ഒ.ടി നസീർ ആരോപിച്ചു.
ബിജെപിയുടെ പിന്തുണ വേണ്ടെന്ന് വ്യക്തമാക്കി സി.ഒ.ടി നസീർ ഇന്നലെ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പിൽ പിന്തുണയ്ക്കാമെന്ന് പറഞ്ഞ ബിജെപി പിന്നീട് പ്രചാരണത്തിലുൾപ്പെടെ സഹകരിച്ചില്ലെന്നായിരുന്നു നസീർ ചൂണ്ടിക്കാട്ടിയത്.
Story Highlights: COT naseer
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News