തലശേരിയില്‍ സിപിഐഎം-ബിജെപി ഡീല്‍: സി ഒ ടി നസീര്‍

cot naseer sought bjp support

തലശേരി മണ്ഡലത്തില്‍ സിപിഐഎം-ബിജെപി ഡീലെന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി ഒ ടി നസീര്‍. എന്‍ഡിഎ പിന്തുണ സ്വീകരിക്കുന്നതില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. താന്‍ ഉയര്‍ത്തുന്ന രാഷ്ട്രീയ നിലപാടിനെ ധാരണ ബാധിക്കുമെന്നതിനാല്‍ പിന്തുണ വേണ്ടെന്ന് വയ്ക്കുകയായിരുന്നെന്നും സി ഒ ടി നസീര്‍ ട്വന്റിഫോറിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസം തലശേരിയില്‍ ബിജെപി വോട്ട് മറിക്കലിന് പദ്ധതിയിട്ടുവെന്ന് നസീര്‍ ആരോപിച്ചിരുന്നു. തെളിവായ ശബ്ദരേഖ പുറത്തുവിടുമെന്നും നസീര്‍ പറഞ്ഞു. തനിക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോഴും ബിജെപി വോട്ട് മറിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്നും സി ഒ ടി നസീര്‍ ആരോപിച്ചു.

ബിജെപിയുടെ പിന്തുണ വേണ്ടെന്ന് വ്യക്തമാക്കി സി ഒ ടി നസീര്‍ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കാമെന്ന് പറഞ്ഞ ബിജെപി പിന്നീട് പ്രചാരണത്തിലുള്‍പ്പെടെ സഹകരിച്ചില്ലെന്നായിരുന്നു നസീര്‍ ചൂണ്ടിക്കാട്ടിയത്.

Story Highlights: bjp, cpim, c o t naseer

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top