ലുലുമാളിൽ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെത്തി

guns seized from lulu mall

ലുലുമാളിൽ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെത്തി. ഒരു പിസ്റ്റളും അഞ്ച് വെടിയുണ്ടകളുമാണ് കണ്ടെടുത്തത്. ലുലു മാളിലെ ജീവനക്കാരാണ് തോക്ക് കണ്ടെത്തിയത്. പോലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തുണിസഞ്ചിയിൽ പൊതിഞ്ഞു ട്രോളിയിൽ ഉപേക്ഷിച്ച നിലയിലാണ് തോക്ക് കണ്ടെത്തിയത്. അറുപതിന് മുകളിൽ പ്രായമുള്ള മധ്യവയസ്‌കനാണ് തോക്ക് ഉപേക്ഷിച്ചതെന്നാണ് സൂചന. ഇയാളെ കുറിച്ചും മാളിലേക്കെത്തിയ കാറിനെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

1964 മോഡൽ തോക്കാണ് കണ്ടെത്തിയത്. തോക്കും വെടിയുണ്ടകളും ഫോറൻസിക് പരിശോധനക്ക് അയച്ചു. തെരഞ്ഞെടുപ്പിന്റെയും ഈസ്റ്ററിന്റെയും പശ്ചാത്തലത്തിൽ പൊലീസ് ഗൗരവമായാണ് വിഷയത്തെ സമീപിക്കുന്നത്. നഗരത്തിൽ സുരക്ഷ കൂടുതൽ കർശനമാക്കാനാണ് പൊലീസ് തീരുമാനം.

Story Highlights: guns seized from lulu mall

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top