സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴില്‍; തദ്ദേശ സംവരണ നടപടിയുമായി ഹരിയാന

സ്വകാര്യ സ്ഥാപനങ്ങളിലെ തദ്ദേശ സംവരണ നടപടികളുമായി ഹരിയാന. ഇതോടെ ആയിരക്കണക്കിന് മലയാളികള്‍ അടക്കം തൊഴില്‍ നഷ്ടമാകുന്ന ഭീതിയിലാണ്.

മെയ് ഒന്ന് മുതല്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലികളില്‍ തദ്ദേശ സംവരണം നടപ്പിലാക്കും. ഗുഡ്ഗാവില്‍ (ഗുരുഗ്രാം) അടക്കം നിയമം ബാധകമായിരിക്കും. സ്വകാര്യ സ്ഥാപനങ്ങളിലെ തസ്തികകളില്‍ നാലില്‍ മൂന്നും ഹരിയാന സ്വദേശികള്‍ക്കായി ഇതോടെ മാറ്റി വയ്‌ക്കെണ്ടി വരും.

നിയമം നടപ്പിലാക്കുന്നതിന് മുന്‍പ് എട്ട് വട്ടം ഉന്നതതല ചര്‍ച്ചകള്‍ നടത്തിയതായി ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. ഉചിതമായ നിര്‍ദേശങ്ങള്‍ ഇനിയും പരിഗണിക്കാന്‍ തുറന്ന് മനസുണ്ടെന്നും ചൗട്ടാല.

Story Highlights: covid 19, kerala technical university, exams

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top