വികസനത്തിന് ജനം വോട്ട് ചെയ്യും : എം.മുകേഷ്

people will vote for development says m mukesh

വികസനത്തിന് ജനം വോട്ട് ചെയ്യുമെന്ന് കൊല്ലം എൽഡിഎഫ് സ്ഥാനാർത്ഥി എം.മുകേഷ്. വികസനം മുരടിപ്പിക്കുന്നതിന് ജനം വോട്ട് കൊടുക്കില്ലെന്നും മുകേഷ് കൂട്ടിച്ചേർത്തു.

പരസ്യപ്രചാരണം അവസാനിക്കുന്നതിന് അൽപ്പ സമയം മാത്രമ ബാക്കി നിൽക്കെ അവസാനവട്ട പര്ചാരണം റോഡ്‌ഷോയിലൂടെ ശക്തമാക്കുകയാണ് സ്ഥാനാർത്ഥികൾ. കൊല്ലത്തെ തീരദേശ മേഖലയാണ് റോഡ്‌ഷോയ്ക്കായി മുകേഷ് തെരഞ്ഞെടുത്തിരിക്കുന്നത്. ആഴക്കടൽ മത്സ്യബന്ധന അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ഇടത് പക്ഷത്തെ ആക്രമിക്കാൻ യുഡിഎഫ് ഏറ്റവും കൂടുതൽ തെരഞ്ഞെടുത്ത മേഖലയാണ് തീരദേശ മേഖല. എന്നാൽ റോഡ്‌ഷോയ്ക്കായി ഈ പ്രദേശം തെരഞ്ഞെടുത്തതിൽ രാഷ്ട്രീയ അജണ്ഡയില്ലെന്നും കാലാകാലങ്ങളായി ഇവിടെയാണ് അവസാനവട്ട കൊട്ടിക്കലാശവും റോഡ്‌ഷോയുമെല്ലാം നടക്കാറുള്ളതെന്നും മുകേഷ് പറഞ്ഞു.

പ്രവർത്തകരുടെ ജാഥയ്ക്ക് പുറമെ, ഡിവൈഎഫ്‌ഐ വോളണ്ടിയർമാരുടെ ബാൻഡ് പ്രകടനവും റോഡ് ഷോയുടെ ഭാഗമായി ഉണ്ടായിരുന്നു. കൊല്ലത്ത് ഇത്തവണയും താൻ തന്നെ വിജയിക്കുമെന്ന ശുഭപ്രതീക്ഷയും മുകേഷ് പങ്കുവച്ചു.

Story Highlights: people will vote for development says m mukesh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top