നമ്പി നാരായണനെ കുടുക്കിയ ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് ഉടന്‍ പരിഗണിക്കണമെന്ന് കേന്ദ്രം

sc verdict on plea filed by nambi narayanan today

ഐഎസ്ആര്‍ഒ ചാരക്കേസില്‍ സുപ്രിംകോടതിയില്‍ നിലപാട് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ജസ്റ്റിസ് ഡി കെ ജയിന്‍ സമിതി റിപ്പോര്‍ട്ട് ഉടന്‍ പരിശോധിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.

മുദ്ര വച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഉടന്‍ പരിഗണമെന്നാണ് ആവശ്യം. ശനിയാഴ്ച ആണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഐഎസ്ആര്‍ഒ ചാരക്കേസ് ദേശീയ തലത്തില്‍ പ്രാധാന്യമുള്ള കേസെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി. കേസ് അടുത്തയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പറഞ്ഞു.

മുൻ ഡിജിപി സിബി മാത്യൂസ്, റിട്ടയേർഡ് എസ്.പിമാരായ കെ.കെ. ജോഷ്വ, എസ്. വിജയൻ, ഐ.ബി മുൻ ഡയറക്ടർ ആർ.ബി. ശ്രീകുമാർ എന്നിവർക്കെതിരെയുള്ള ആരോപണമാണ് ഡി.കെ. ജെയിൻ സമിതി അന്വേഷിച്ചത്. നമ്പി നാരായണൻ നൽകിയ ഹർജിയിൽ 2018 സെപ്റ്റംബർ 14നാണ് സുപ്രിംകോടതി മൂന്നംഗ സമിതി രൂപീകരിച്ചത്.

നേരത്തെ ഐഎസ്ആര്‍ഒ ചാരക്കേസില്‍ മുന്‍പ് പൊലീസും മാധ്യമങ്ങളും പ്രതിസ്ഥാനത്ത് നിര്‍ത്തിയ നമ്പി നാരായണന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയിരുന്നു. ഒരു കോടി 30 ലക്ഷം കൂടി നല്‍കിയത് മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ്. ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് 20 വര്‍ഷം മുമ്പാണ് നമ്പി നാരായണന്‍ തിരുവനന്തപുരം സബ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.

Story Highlights: gas cylinder

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top