കൊല്ലത്ത് കോൺഗ്രസ് ഓഫിസിൽ വടിവാളുമായി കയറി യുവാവിന്റെ ഭീഷണി

kollam ldf activist threatens udf workers with sword

കൊല്ലം അഞ്ചലിൽ കോൺഗ്രസ് ഓഫിസിൽ വടിവാളുമായി കയറി എൽഡിഎഫ് പ്രവർത്തകന്റെ ഭീഷണി.

ചടയമംഗലം മണ്ഡലത്തിലെ കരുകോണിൽ പരസ്യപ്രചാരം അവസാനിക്കുന്നതിന് മണിക്കൂറുകൾ മുൻപേ നടന്ന പ്രകടനത്തിന് പിന്നാലെ യുഡിഎഫ്-എൽഡിഎഫ് സംഘർഷമുണ്ടായിരുന്നു. ഇതിനിടെ സുഹൃത്തിനെ കോൺഗ്രസ് പ്രവർത്തകർ മർദിച്ചെന്നാരോപിച്ചാണ് യുവാവ് പാർട്ടി ഓഫിസിൽ കയറി ഭീഷണിപ്പെടുത്തിയത്.

യുവാവിനെ അഞ്ചൽ പൊലീസ് കസ്റ്റഡയിലെടുത്തു. അഞ്ചൽ സ്വദേശി ഷാലു ഷറഫാണ് പിടിയിലായത്.

Story Highlights: kollam ldf activist threatens udf workers with sword

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top