‘പ്രചാരണ കാലത്ത് ചാനലുകാർ എന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയ ഒരു സംഭവമുണ്ട്’; അനുഭവം പങ്കുവച്ച് മുകേഷ്

പ്രചരണ കാലയളവിൽ ലഭിച്ച വലിയ സ്വീകാര്യതയിലാണ് പ്രതീക്ഷയെന്ന് കൊല്ലം നിയമസഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എം. മുകേഷ്. താൻ വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും മുകേഷ് പറഞ്ഞു. പ്രചാരണ കാലയളവിൽ തനിക്കുണ്ടായ സന്തോഷകരമായ അനുഭവവും മുകേഷ് ട്വന്റിഫോറുമായി പങ്കുവച്ചു.
മുകേഷിന്റെ വാക്കുകൾ
തുടക്കം മുതൽ തന്നെ വലിയ ആത്മവിശ്വാസത്തിലാണ്. ഞാൻ ജയിക്കണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം. എന്റെ വിശ്വാസം. പ്രചാരണം തുടങ്ങിയ ശേഷം ചാനലുകാർ എന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയ ഒരു സംഭവമുണ്ട്. ഞാൻ പെരുമണിന്റെ അടുത്തുള്ള വീട്ടിൽ വോട്ടഭ്യർത്ഥിക്കാൻ പോയി. ഒരു അമ്മൂമ്മ വീടിന് മുന്നിൽ നിന്ന് മുറ്റമടിക്കുകയായിരുന്നു. ഞാൻ മുന്നിൽ ചെന്ന് നിന്നിട്ട് പറഞ്ഞു, സ്ഥാനാർത്ഥിയാണ്, വോട്ട് അഭ്യർത്ഥിക്കാൻ വന്നതാണ്. അപ്പോൾ അവർ പറഞ്ഞു ‘ നീയല്ല, ഇനി ആരാണെങ്കിലും, ഇനി ഈ കുറ്റിച്ചൂലാണെങ്കിലും കമ്യൂണിസ്റ്റ് പാർട്ടിക്കേ വോട്ട് ചെയ്യൂ’, അത്രയ്ക്ക് ആവേശമുള്ള, അത്രയ്ക്ക് വിശ്വാസമുള്ള ഒരുപാട് പേർ കൊല്ലത്തുണ്ട്.
അവസാന മണിക്കൂറുകളിൽ പരമാവധി ആളുകളെ നേരിൽകണ്ടും ഫോണിലൂടെയും വോട്ടുറപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എം. മുകേഷ് പറഞ്ഞു.
Story Highlights: mukesh shares election campaign experience
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here