മഞ്ചേശ്വരത്ത് യുഡിഎഫിന് ഒറ്റയ്ക്ക് ബിജെപിയെ തോല്‍പിക്കാന്‍ കഴിയും: ഉമ്മന്‍ചാണ്ടി

മഞ്ചേശ്വരത്ത് യുഡിഎഫിന് ഒറ്റയ്ക്ക് ബിജെപിയെ തോല്‍പിക്കാന്‍ കഴിയുമെന്ന് ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ ആരുടെയും പിന്തുണ വേണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ നല്ല വിജയമാണ് യുഡിഎഫിന് ഉണ്ടാകാന്‍ പോകുന്നത്. മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും. കഴിഞ്ഞ തവണ തോല്‍പിച്ചല്ലോയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
അതിനിടെ, സിപിഐഎം യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് ആവര്‍ത്തിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത് എത്തി. ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഐഎം ഇനി യുഡിഎഫിന് വോട്ട് ചെയ്യണം. മഞ്ചേശ്വരത്തെ എല്‍ഡിഎഫ് വോട്ടര്‍മാര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കണം. മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ദുര്‍ബലനാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News