തലശേരിയിൽ മനസാക്ഷി വോട്ടെന്ന പ്രസ്താവന തള്ളി വി.മുരളീധരൻ; ബിജെപി പിന്തുണ സിഒടി നസീറിന്

തലശേരിയിൽ മനഃസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത ബിജെപി ജില്ലാ നേതൃത്വത്തെ തള്ളി വി മുരളീധരൻ.
സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞതാണ് ശരിയെന്നും പിന്തുണ സി ഒ ടി നസീറിനാണെന്നും വി.മുരളീധരൻ പറഞ്ഞു. ബിജെപിയിൽ ജില്ലാ നേതാക്കളേക്കാൾ വലുതാണ് സംസ്ഥാന നേതാക്കളെന്നും വി മുരളീധരൻ പറഞ്ഞു.
തലശേരിയിൽ എൻഡിഎയ്ക്ക് സ്ഥാനാർത്ഥി ഇല്ലാത്ത സാഹചര്യത്തിലാണ് മനഃസാക്ഷി വോട്ട് ആഹ്വാനവുമായി ബിജെപി രംഗത്തെത്തിയത്. എൽഡിഎഫിനും യുഡിഎഫിനും ഒഴികെ ആർക്കും വോട്ട് ചെയ്യാമെന്നാണ് ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ. കെ വിനോദ് കുമാർ പറഞ്ഞത്. സ്വതന്ത്ര സ്ഥാനാർത്ഥി സി.ഒ.ടി നസീറിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും സി.ഒ.ടി നസീർ തന്നെ ഇത് പിൻവലിച്ചിരുന്നു.
Story Highlights: thalassery bjp support c.o.t naseer says v muraleedharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here