‘സർക്കാർ നടത്തിയ അഴിമതി എന്താണെന്ന് വ്യക്തമാക്കണം’; പ്രധാനമന്ത്രിക്കെതിരെ വി. നാരായണസ്വാമി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി പുതുച്ചേരി മുൻ മുഖ്യമന്ത്രി വി. നാരായണസ്വാമി. പുതുച്ചേരിയിൽ കോൺഗ്രസ് സർക്കാർ അഴിമതി നടത്തിയെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെയാണ് നാരായണസ്വാമി രംഗത്തെത്തിയത്.

സർക്കാർ നടത്തിയ അഴിമതി എന്താണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് നാരായണസ്വാമി ട്വന്റിഫോറിനോട് പറഞ്ഞു. ഏത് അന്വേഷണവും നേരിടാൻ താൻ തയ്യാറാണ്. പുതുച്ചേരിയിലെ സർക്കാരിനെ വീഴ്ത്തിയത് ജനാധിപത്യത്തിന് നേരെയുണ്ടായ കശാപ്പാണ്. എൻ. ആർ കോൺഗ്രസ്-ബിജെപി സഖ്യത്തിനുള്ള മറുപടി ജനങ്ങൾ തെരഞ്ഞെടുപ്പിൽ നൽകുമെന്നും നാരായണസ്വാമി വ്യക്തമാക്കി.

Story Highlights: V Narayanaswami, Narendra modi, Puducherry

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top